പതിവിലധികം ജലം; ഡാമുകളിലെ ജലനിരപ്പ് കുറയ്‌ക്കാൻ പാടുപെടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 22, 2021

പതിവിലധികം ജലം; ഡാമുകളിലെ ജലനിരപ്പ് കുറയ്‌ക്കാൻ പാടുപെടും

കൊച്ചി: കാലവർഷമെത്തുംമുമ്പേ ഡാമുകളിലെ ജലനിരപ്പ് കുറയ്ക്കുന്നത് അസാധ്യമായി മാറിയേക്കും. വലിയ ഡാമുകളിലെല്ലാം 35-40 ശതമാനം വെള്ളമുണ്ട്. സാധാരണഗതിയിൽ മേയ് 31 ആകുമ്പോഴേക്കും കാലവർഷ പ്രതീക്ഷയിൽ ഇത് 10 ശതമാനത്തിൽ എത്തിക്കാറുണ്ട്. ഇത്തവണ വേനൽമഴയ്ക്കൊപ്പം ടൗട്ടേ ചുഴലിക്കാറ്റിനോടനുബന്ധിച്ചെത്തിയ ശക്തമായ മഴയും കൂടിയായതോടെ ഡാമുകളിൽ പതിവിലധികം ജലമുണ്ട്. പുഴകൾ നിറഞ്ഞിരിക്കുന്നതിനാൽ അധിക വൈദ്യുത ഉത്പാദനത്തിലൂടെ കൂടുതൽവെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനും പരിമിതിയുണ്ട്.എല്ലാ ഡാമുകളിലെയും ചേർത്തുള്ള ശരാശരി ജലസംഭരണം ഇപ്പോൾ 34 ശതമാനമാണ്. വൈദ്യുതിവകുപ്പിന് കീഴിലുള്ള ഇടുക്കി, ഇടമലയാർ, ഷോളയാർ, ശബരിഗിരി ഡാമുകളുമായി ബന്ധപ്പെട്ട പവർഹൗസുകളിൽ ഇപ്പോൾ പൂർണതോതിലാണ് വൈദ്യുതോത്പാദനമുള്ളത്. ഒരുദിവസം ഒരുശതമാനമെന്ന കണക്കിൽ മാത്രമേ ജലസംഭരണം കുറയു. അങ്ങനെ നോക്കുമ്പോൾ മേയ് 31 ആകുമ്പോഴേക്കും പരമാവധി 20-25 ശതമാനത്തിൽ മാത്രമാണ് ജലസംഭരണം എത്തിക്കാൻ കഴിയുക.കേരളത്തിൽ 2018-ലെ പ്രളയമഴയ്ക്ക് മുമ്പ് ഡാമുകളിലെ ശരാശരി ജലനിരപ്പ് 23.77 ശതമാനമായിരുന്നു. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ അശാസ്ത്രീയതയാണ് 2018-ലെ പ്രളയത്തിന്റെ രൂക്ഷത വർധിപ്പിച്ച കാരണങ്ങളിലൊന്നായി ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പഠനത്തിൽ കണ്ടെത്തിയിരുന്നു. പ്രളയത്തെക്കുറിച്ച് പഠിച്ച കേന്ദ്രജല കമ്മിഷന്റെയും ആദ്യ ശുപാർശതന്നെ ‘റൂൾ കർവുകൾ’ അഥവ പ്രളയജലം സംഭരിക്കാൻ ഡാമുകളിൽ സ്ഥലം ഒഴിച്ചിടുക എന്നതാണ്. മൺസൂണിന് മുമ്പ് ഇത് ചെയ്തിരിക്കണമെന്ന് കമ്മിഷൻ റിപ്പോർട്ടിൽ കർശനമായി പറഞ്ഞിട്ടുമുണ്ട്.ഇത്തരം ആരോപണങ്ങൾ ഉയർന്നേക്കാമെന്നതിനാൽ വൈദ്യുതിബോർഡിനും ജലസേചനവകുപ്പിനും കർശന നിർദേശങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്. പ്രളയസാധ്യത ഒഴിവാക്കാൻ മൂന്നുദിവസം കൂടുമ്പോൾ ജലനിരപ്പ് വിലയിരുത്താനും 10 ദിവസം കൂടുമ്പോൾ അവലോകനം ചെയ്യാനുമാണ് സർക്കാർ തീരുമാനം. വലിയ ഡാമുകളിലെ ജലനിരപ്പ് (ശതമാനത്തിൽ)ഇടുക്കി-34.95ശബരിഗിരി-41.65ഷോളയാർ-29.17ഇടമലയാർ-29.35


from mathrubhumi.latestnews.rssfeed https://ift.tt/3wt8hQy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages