ഓർമയാകുന്നു; മൂന്നാറിലെ ആംഗ്ലോ ഇന്ത്യൻ പാരമ്പര്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 24, 2021

ഓർമയാകുന്നു; മൂന്നാറിലെ ആംഗ്ലോ ഇന്ത്യൻ പാരമ്പര്യം

മൂന്നാർ: ഇരുന്നൂറിലധികം ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങൾ ഉണ്ടായിരുന്നു മൂന്നാറിൽ. അവരുടെ അധ്വാനംകൊണ്ടുകൂടിയാണ് ഈ പ്രദേശത്തിന്റെ മുഖച്ഛായ മാറിയത്. ഒന്നരനൂറ്റാണ്ടോളം മൂന്നാറിൽ കഴിഞ്ഞ അവരിൽ ഏറെപ്പേരും ഇവിടം വിട്ടുകഴിഞ്ഞു. പതിനഞ്ചിൽ താഴെ ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങളെ ഇപ്പോൾ മൂന്നാറിലുള്ളൂ. ടാറ്റാ ടീ കമ്പനിയിലെ ജോലിക്കാരായ ഇവർ 2010-ഓടെയാണ് വിവിധ കാരണങ്ങൾ കൊണ്ട് ജോലി ഉപേക്ഷിച്ച് കൊച്ചിയിലേക്കും മറ്റും മടങ്ങിയത്. സാമൂഹികരംഗത്ത് ഏറെ മുന്നിൽനിന്നിരുന്ന ഇവരുടെ കൊഴിഞ്ഞുപോക്ക് മൂന്നാറിന് വലിയ നഷ്ടമാണ്. തേയിലവ്യവസായത്തിനൊപ്പം വന്നു മൂന്നാറിൽ തേയില വ്യവസായം ആരംഭിച്ച ബ്രിട്ടീഷുകാരാണ് 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാരെ മൂന്നാറിൽ എത്തിച്ചത്. യൂറോപ്യൻ ജീവിതരീതികളും, ഇംഗ്ലീഷ് ഭാഷാപ്രയോഗവും വിവിധ ജോലികളിലെ കഴിവുമാണ് ഇവരെ തോട്ടം മേഖലയിലെ ജോലികൾക്ക് തിരഞ്ഞെടുക്കാൻ കാരണം. പേരിനൊപ്പമുള്ള മെൻഡസ്, റോഡ്രിക്സ്, നെറ്റോ, ഡിസിൽവ, വേഗസ്, പെരേര, ഡിക്രൂസ്, കൊറയാ, പിൻ ഹീറോ, ഡി കോത്ത, ലോപ്പസ്, ഗോമസ്, മിറാൻഡ, ഗോൺ വാൽസലസ്, പെൻസ് എന്നിങ്ങനെ ഇവർ അറിയപ്പെട്ടു. ജീവിതരീതി ഭാഷയുടെ കാര്യത്തിലും, പാചകത്തിലും ഇവർക്ക് പ്രത്യേകതകളുണ്ടായിരുന്നു. വീട് നിർമാണം, വസ്ത്രധാരണം, സാമൂഹിക ജീവിതരീതി, മറ്റുള്ളവരോടുള്ള പെരുമാറ്റം എന്നിവയിലെല്ലാം തങ്ങളുടെ പാരമ്പര്യം ഇവർ നിലനിർത്തി. റൊട്ടിമുതൽ കുഴലപ്പം വരെ പോർച്ചുഗീസുകാർ കേരളത്തിന് പരിചയപ്പെടുത്തിയ റൊട്ടിയും ബേക്കറി പലഹാരങ്ങളും മൂന്നാറിലെത്തിച്ചത് ഇവരാണ്. കൂടാതെ പോർച്ചുഗീസ് വിഭവങ്ങളായ പോത്തിറച്ചി കൊണ്ടുള്ള സ്റ്റൂ, ചൊറുക്ക ചേർത്തുണ്ടാക്കുന്ന ബീഫ് വിൻറാലൂ, പോർക്ക് വിൻറാലൂ, വാലടി സൂപ്പ്, വിവിധ ഇറച്ചികൾകൊണ്ടും മീൻകൊണ്ടുമുള്ള കട്ലറ്റുകൾ, പുഡ്ഡിങ്ങുകൾ, വട്ടയപ്പം, ശർക്കരയപ്പം, ബോളി, അവലോസ് ഉണ്ട, കുഴലപ്പം തുടങ്ങിയവ എത്തിച്ചതും ഇവർതന്നെ. ആംഗ്ലോ ഇന്ത്യൻസ് കേരളത്തിൽ കച്ചവടത്തിനെത്തിയ പോർച്ചുഗീസുകാരുടെ പിൻതലമുറക്കാരായിരുന്നു ലൂസോ ഇന്ത്യൻസ് എന്ന ആംഗ്ലോ ഇന്ത്യൻ വിഭാഗം. കച്ചവടാവശ്യങ്ങൾക്കായി കപ്പൽമാർഗം 1500-കളിൽ കൊച്ചിയിലെത്തിയ പോർച്ചുഗീസുകാർ ഒന്നരനൂറ്റാണ്ടിലധികം ചില നാടുകൾ ഭരിച്ചു. ഏറെനാൾ കൊച്ചിയിൽ കഴിഞ്ഞ പോർച്ചുഗീസുകാർക്ക്, തദ്ദേശീയരായ സ്ത്രീകളെ വിവാഹം ചെയ്തുജീവിക്കാനുള്ള കൽപ്പന അന്നത്തെ ഇവരുടെ മേധാവിയായിരുന്ന അൽഫോൺസ് അൽ ബുക്കക്കർ നൽകി. ഇവരുടെ പിൻതുടർച്ചക്കാരാണ് ലൂസോ ഇന്ത്യൻസ് എന്ന ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാർ.


from mathrubhumi.latestnews.rssfeed https://ift.tt/3hQDklf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages