'അച്ഛന്‍ വില്‍പത്രം എഴുതിയത് സ്വന്തം ഇഷ്ടപ്രകാരം', ഗണേഷിന് പിന്തുണയുമായി ഇളയ സഹോദരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 18, 2021

'അച്ഛന്‍ വില്‍പത്രം എഴുതിയത് സ്വന്തം ഇഷ്ടപ്രകാരം', ഗണേഷിന് പിന്തുണയുമായി ഇളയ സഹോദരി

പത്തനാപുരം: വിൽപത്ര വിവാദത്തിൽ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ. വിൽപത്രം ബാലകൃഷ്ണപിള്ള സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്ന് ബിന്ദു പറഞ്ഞു. മരണശേഷം അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ വിഷമമമുണ്ട്. പൂർണ മനസ്സോടെ സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛൻ വിൽപത്രം എഴുതിയത്. ഗണേഷ് ഇതിൽ ഇടപെട്ടിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുൻപ് മാത്രമാണ് അച്ഛന് ഓർമക്കുറവ് ഉണ്ടായിരുന്നത്. അതിന് മാസങ്ങൾക്ക് മുൻപ് അച്ഛൻ തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപത്രം തയ്യാറാക്കിയത്. സഹോദരി ഉഷയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും അവർ ബിന്ദു പ്രതികരിച്ചു. പിതാവ് ബാലകൃഷ്ണ പിള്ളയുടെ വിൽപത്രവുമായി ബന്ധപ്പെട്ട് ഗണേഷിന്റെ സഹോദരി ഉഷ മോഹൻദാസ് ആണ് പരാതി ഉന്നയിച്ചത്. വിൽപത്രത്തിൽ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല. ഇതിൽ ഗണേഷ് കുമാറിന്റെ ഇടപെടലുണ്ടെന്നാണ് ഉഷ സംശയിക്കുന്നത്. ഇക്കാര്യം അവർ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു. വിൽപത്രത്തിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഗണേഷ് കുമാറിന്റെ പേര് മാത്രം വിൽപത്രത്തിൽ കണ്ടതാണ് ഉഷയുൾപ്പെടെയുള്ള ബന്ധുക്കൾക്ക് സംശയത്തിന് കാരണം. ഇക്കാര്യം കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ട് ഉഷ മോഹൻ ദാസ് വിശദീകരിച്ചിരുന്നു. കേരളാ കോൺഗ്രസ് ബിയുടെ ഏക എം.എൽ.എ ആയ ഗണേഷ് കുമാറിനെ സജീവമായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. വിവാദങ്ങളെ തുടർന്നാണ് ഗണേഷ് കുമാറിനെ ആദ്യ ടേം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സൂചന. വിഷയത്തിൽ ഒത്തുതീർപ്പ് തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് മന്ത്രിയാക്കിയാൽ ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെടുമെന്ന് കണ്ടാണ് തീരുമാനം.


from mathrubhumi.latestnews.rssfeed https://ift.tt/3ylbzXW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages