മേഴ്സിക്കുട്ടിയമ്മയുടെ തോൽവി; പാർട്ടിക്ക് വീഴ്ചയുണ്ടായെന്ന് സി.പി.എം. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 16, 2021

മേഴ്സിക്കുട്ടിയമ്മയുടെ തോൽവി; പാർട്ടിക്ക് വീഴ്ചയുണ്ടായെന്ന് സി.പി.എം.

കൊല്ലം : കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ തോറ്റതിൽ വലിയ സംഘടനാ വീഴ്ചയുണ്ടായതായി സി.പി.എം. സംസ്ഥാന നേതൃത്വത്തിൻറെ വിലയിരുത്തൽ. സംസ്ഥാനത്ത് ഇടതുമുന്നണി വൻവിജയം നേടുകയും മറ്റ് മന്ത്രിമാരെല്ലാം ജയിക്കുകയും ചെയ്തപ്പോൾ മേഴ്സിക്കുട്ടിയമ്മ മാത്രം പരാജയപ്പെട്ടത് പാർട്ടി ഗൗരവമായാണ് കാണുന്നത്. ബി.ജെ.പി.വോട്ട് മറിച്ചതാണ് കുണ്ടറയിലെ പരാജയകാരണമെന്ന് പുറമേ പറയുന്നുണ്ടെങ്കിലും എൽ.ഡി.എഫ്. വോട്ടിൽ വലിയ ചോർച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണത്തെക്കാൾ 7140 വോട്ടാണ് കുറഞ്ഞത്. കുണ്ടറയിൽ എൻ.എസ്.എസ്. തുടക്കത്തിലേ എതിരായിരുന്നു. ഇക്കാര്യം അറിഞ്ഞെങ്കിലും പ്രതിരോധിക്കാനോ അനുനയിപ്പിക്കാനോ ശ്രമമുണ്ടായില്ല. ബി.ജെ.പി.-യു.ഡി.എഫ്. അന്തർധാര രാഷ്ട്രീയവിഷയമായി ചർച്ചയാക്കാൻ കഴിയാതിരുന്നതും വീഴ്ചയാണെന്ന് സംസ്ഥാന നേതൃത്വം പ്രാഥമികമായി വിലയിരുത്തുന്നു. ഇതേ വിഷയം തൃപ്പൂണിത്തുറ മണ്ഡലത്തിൽ വലിയ ചർച്ചയാക്കാൻ സാധിച്ചിരുന്നു. പാർട്ടി ജില്ലാ, മണ്ഡലം ഘടകങ്ങൾ ഇക്കാര്യത്തിൽ മറുപടി പറയേണ്ടിവരും. ഇത്തവണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചുള്ള ഏകോപനമുണ്ടായില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജില്ലാ സെക്രട്ടറി കോവിഡ് ബാധിതനായി ചികിത്സയ്ക്കു പോയപ്പോൾ പകരം ചുമതല ഏൽപ്പിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമായില്ല. കഴിഞ്ഞതവണ ആകെയുള്ള 11 സീറ്റുകളിലും വിജയിച്ച കൊല്ലത്ത് ഇത്തവണ രണ്ടുസീറ്റുകൾ നഷ്ടപ്പെട്ടു. പുനലൂർ ഒഴികെയുള്ള മണ്ഡലങ്ങളിൽ വലിയ വോട്ടുചോർച്ചയുമുണ്ടായി. 29208 വോട്ടിനാണ് കരുനാഗപ്പള്ളിയിൽ തോറ്റത്. മന്ത്രിസഭാ രൂപവത്കരണം കഴിഞ്ഞ് തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാൻ ചേരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചർച്ചചെയ്യും. കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ.സജികുമാറിനെതിരേ നടപടിക്ക് സാധ്യതയുണ്ട്. ജില്ലാ സെക്രട്ടേറിയറ്റും സെക്രട്ടറിയും മണ്ഡലങ്ങളുടെ ചുമതല വഹിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളും വിശദീകരണം നൽകേണ്ടിവരുമെന്നാണ് സൂചന. എൽ.ഡി.എഫ്.വോട്ടുനില നിയോജകമണ്ഡലം 2016 - 2021 പത്തനാപുരം 74429 - 67078 ചവറ 64,666 - 63284 കുന്നത്തൂർ 75725 - 69436 ചടയമംഗലം 71262 - 67252 കുണ്ടറ 79047 - 71887 കൊല്ലം 63103 - 58524 ഇരവിപുരം 65392 - 71573 കരുനാഗപ്പള്ളി 69902 - 64836 പുനലൂർ 82136 - 80428 ചാത്തന്നൂർ 67606 - 59296 കൊട്ടാരക്കര 83443 - 68770


from mathrubhumi.latestnews.rssfeed https://ift.tt/3w8Gt3U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages