കെ.ആര്‍.കെയ്‌ക്കെതിരേ മാനനഷ്ടക്കേസ് നല്‍കി സല്‍മാന്‍ ഖാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 25, 2021

കെ.ആര്‍.കെയ്‌ക്കെതിരേ മാനനഷ്ടക്കേസ് നല്‍കി സല്‍മാന്‍ ഖാന്‍

നടനും സിനിമാ നിരൂപകനുമായ കമാൽ ആർ ഖാനെതിരേ മാനനഷ്ടക്കേസ് നൽകി സൽമാൻ ഖാൻ. ഈയിടെ റിലീസ് ചെയ്ത രാധെ എന്ന സൽമാൻ ഖാൻ ചിത്രത്തിന് കെ.ആർ.കെ മോശം റിവ്യുവാണ് നൽകിയത്. നിരൂപണത്തിന് പുറമേ വ്യക്തിപരമായ അധിക്ഷേപങ്ങൾ കടന്നു വന്നതിനാണ് സൽമാൻ പരാതി നൽകിയത്. സംഭവത്തിൽ കെ.ആർ.കെ പ്രതികരണവുമായി രംഗത്തെത്തി. എന്നോട് നിർമാതാക്കാളോ നടൻമാരോ ആവശ്യപ്പെട്ടാൽ ഞാൻ ഒരിക്കലും അവരുടെ സിനിമ നിരൂപണം ചെയ്യില്ല. എനിക്കെതിരേയുള്ള കേസ് സൂചിപ്പിക്കുന്നത് എന്റെ നിരൂപണത്തെ ആളുകൾ ഭയപ്പെടുന്നു എന്നതിന് തെളിവാണ്- കെ.ആർ.കെ പറയുന്നു. വിവാദപരമായ പ്രസ്താവനകളിലൂടെ എല്ലായ്പ്പോഴും വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയാണ് കെ.ആർ.കെ. മോഹൻലാലിനെതിരേ മോശം പരാമർശം നടത്തിയതിന്റെ പേരിൽ കെ.ആർ.കെ മലയാളികൾക്കിടയിലും വലിയ ചർച്ചയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/34jibbu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages