ഇവിടെ എന്താണ് ശരിക്കും സംഭവിക്കുന്നത്; മുഖ്യമന്ത്രിയോട് മാളവിക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 18, 2021

ഇവിടെ എന്താണ് ശരിക്കും സംഭവിക്കുന്നത്; മുഖ്യമന്ത്രിയോട് മാളവിക

രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തകരടക്കം ഒട്ടനവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ശൈലജ ടീച്ചറെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് എല്ലാവരുടെയും ആവശ്യം. നടി മാളവിക മോഹനനും പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രിയോട് മോഹനൻ ചോദിക്കുന്നു. ഈ മഹാമാരിക്കിടയിൽ ഏറ്റവും മികച്ച ആരോഗ്യമന്ത്രിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുന്നു. എന്താണ് ഇവിടെ ശരിക്കും സംഭവിച്ചത്, മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് മാളിവക ട്വീറ്റ് ചെയ്തു. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചർക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞത്. അതാകട്ടെ തീർത്തും അപ്രതീക്ഷിതവും. ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ. രണ്ടാം പിണറായി സർക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാർട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം. ഭാവി മുഖ്യമന്ത്രിയായി പോലും പലരും ശൈലജ ടീച്ചറെ വിശേഷിപ്പിച്ചിരുന്നു. Content Highlights:malavika mohanan actor asks to bring back K. K. Shailaja to Ministry


from mathrubhumi.latestnews.rssfeed https://ift.tt/3ouIHbb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages