നവാല്‍നിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ല; തിരച്ചിലിന് ഡ്രോണും ഹെലിക്കോപ്റ്ററും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 9, 2021

നവാല്‍നിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ല; തിരച്ചിലിന് ഡ്രോണും ഹെലിക്കോപ്റ്ററും

മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവും വ്ളാഡിമിർ പുടിന്റെ മുഖ്യ വിമർശനകനുമായ അലക്സി നവാൽനിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ലെന്ന് പോലീസ്. അലക്സാണ്ടർ മുറഖോവ്സ്കി എന്ന സൈബീരിയൻ ഡോക്ടറെയാണ് കാണാതായത്. വെള്ളിയാഴ്ച വാഹനത്തിൽ കാട്ടിൽ വേട്ടയാടാൻ പോയ അലക്സാണ്ടറെക്കുറിച്ച് പിന്നീട് യാതൊരുവിവരവുമില്ലെന്ന് പോലീസ് പറയുന്നു.മോസ്കോയിൽ നിന്ന് 2,200 കിലോമീറ്റർ അകലെയുള്ള ഓംസ്ക് മേഖലയിലെ പോലീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്നദ്ധ പ്രവർത്തകർ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പ്രദേശത്ത് തിരച്ചിൽ നടത്തുന്നു. സൈബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ച് അലക്സി നവാൽനി കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ഓംസ്കിലെ ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയിൽ നവാൽനിയെ ചികിത്സിച്ച ഡോക്ടർമാരുടെ സംഘത്തിന്റെ തലവനായിരുന്നു കാണാതായ മുറഖോവ്സ്കി. ആദ്യം നവോൽനിയെ അലക്സാണ്ടറുടെ നേതൃത്വത്തിൽ ചികിത്സിച്ചിരുന്നുവെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ദ്ധ പരിശോധനയിൽ അലക്സിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഇതോടെ അലക്സിയ്ക്കെതിരെ നടന്നത് കൊലപാതക ശ്രമമാണെന്ന് വ്യക്തമായിരുന്നു. കോമയിലായിരുന്ന അലക്സി നീണ്ട നാളത്തെ ചികിത്സയ്ക്കൊടുവിലാണ് ആരോഗ്യം വീണ്ടെടുത്തത്. Content Highlight: Doctor who treated Alexei Navalny Goes Missing


from mathrubhumi.latestnews.rssfeed https://ift.tt/3ezoKN4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages