മോദിക്കെതിരെ പോസ്റ്റര്‍: 9000 രൂപ നല്‍കി പോസ്റ്ററടിപ്പിച്ചത് എഎപിക്കാരനെന്ന്‌ പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 16, 2021

മോദിക്കെതിരെ പോസ്റ്റര്‍: 9000 രൂപ നല്‍കി പോസ്റ്ററടിപ്പിച്ചത് എഎപിക്കാരനെന്ന്‌ പോലീസ്

ന്യൂഡൽഹി: കോവിഡ് വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്ക് പിന്നിൽ ആം ആദ്മി പാർട്ടി പ്രവർത്തകനാണെന്ന് പോലീസ്. സംഭവത്തിൽ പ്രധാന പ്രതിയെന്ന് കണ്ടെത്തിയ അരവിന്ദ് ഗൗതം എന്ന എഎപി പ്രവർത്തകൻ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഹിന്ദിയിലായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മോദിജി, നമ്മുടെ കുഞ്ഞുങ്ങൾക്കായുള്ള വാക്സിൻ എന്തിനാണ് വിദേശത്തേക്ക് കയറ്റി അയച്ചതഎന്ന് പരിഹാസരൂപേണ കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങളിലായിരുന്നു പോസ്റ്ററുകൾ. സംഭവത്തിൽ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിക്കുന്നത് തടയാനുള്ള നിയമപ്രകാരം മേയ് 12 ന് ഫയൽ ചെയ്ത കേസിൽ ഇതു വരെ പതിനേഴോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലാണ് ഡൽഹി പോലീസ്. പോസ്റ്റർ പ്രിന്റ് ചെയ്ത സ്ഥലത്തെ കുറിച്ച് യാതൊരു വിവരവും അതിലുണ്ടായിരുന്നില്ലെന്നും പിടിയിലായവരുടെ മൊഴിയിൽ നിന്ന് അരവിന്ദ് ഗൗതമാണ് പ്രധാന പ്രതിയെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. വാട്സ് ആപ്പ് സന്ദേശത്തിലൂടെ പോസ്റ്റർ നിർമാണത്തിനുള്ള നിർദേശം അരവിന്ദ് നൽകിയതായും 9,000 രൂപ കൈമാറിയതായും പോലീസ് അറിയിച്ചു. കേസിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയറാം രമേഷ് എന്നിവരും തൃണമുൽ കോൺഗ്രസ് നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി. തന്നെയും അറസ്റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ട് രാഹുൽ പോസ്റ്റർ ട്വീറ്റ് ചെയ്തു. Arrest me too. मुझे भी गिरफ़्तार करो। pic.twitter.com/eZWp2NYysZ — Rahul Gandhi (@RahulGandhi) May 16, 2021 പോലീസ് പോസ്റ്റർ നീക്കം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ഇതാണ് ആ ചോദ്യത്തിനുള്ള ഉത്തരമെന്ന് എംഎൽഎ മുകേഷ് അഹ് ലാവത്ത് ട്വീറ്റ് ചെയ്തു. सवाल: मोदी जी,हमारे बच्चों की VACCINE विदेश क्यों भेज दिया? जवाब: 👇👇 pic.twitter.com/bUzfQOTRLC — Mukesh Ahlawat (MLA) (@mukeshahlawatap) May 16, 2021 Content Highlights: AAP Member Paid Rs 9,000 For Posters Against PM, On The Run Says Police


from mathrubhumi.latestnews.rssfeed https://ift.tt/33L2dH0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages