ഗാസ കത്തുന്നു: 56 പലസ്തീനികളും ആറ്‌ ഇസ്രയേലികളും കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 12, 2021

ഗാസ കത്തുന്നു: 56 പലസ്തീനികളും ആറ്‌ ഇസ്രയേലികളും കൊല്ലപ്പെട്ടു

ഗാസ/ജറുസലേം: ഇസ്രയേലും പലസ്തീനും നേർക്കുനേരെ ഏറ്റുമുട്ടൽ കടുപ്പിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. തിങ്കളാഴ്ചമുതൽ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 കുട്ടികളടക്കം 56പലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്. തിങ്കളാഴ്ചമാത്രം 11 പേർ മരിച്ചു. ടെൽ അവീവിനെയും തെക്കൻനഗരമായ ബീർഷെബയെയും ലക്ഷ്യമിട്ട് പലസ്തീൻ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകൾ പതിച്ച് ആറു ഇസ്രയേലികളും മരിച്ചു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുമുണ്ട്. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്. ബുധനാഴ്ചമാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങൾ ഇസ്രയേൽ നടത്തി. ഗാസയിൽ വൻകെട്ടിടസമുച്ചയം പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. ഇസ്രയേൽ മുന്നറിയിപ്പിനെത്തുടർന്ന് കെട്ടിടത്തിൽനിന്ന് നേരത്തേതന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ആക്രമണസാധ്യതയുള്ള ഇടങ്ങളിൽനിന്നെല്ലാം ആളുകൾ ഒഴിഞ്ഞുപോയി. ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ നേതാക്കളെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. ഹമാസ് റോക്കറ്റ് തൊടുക്കുന്ന മേഖല, നേതാക്കളുടെ ഓഫീസുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു മറ്റ് ആക്രമണങ്ങൾ. അതിർത്തിയോടുചേർന്ന ഇസ്രയേൽ നഗരങ്ങളിലും ആളുകൾ ഭീതിയോടെയാണ് കഴിയുന്നത്. ആയിരത്തോളം റോക്കറ്റുകൾ പലസ്തീനിൽനിന്ന് തൊടുത്തതായി റിപ്പോർട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും സംഘർഷം ഉടലെടുത്തിട്ടുണ്ട്. ഇസ്രയേലിന് പുതിയ വെല്ലുവിളി വാണിജ്യതലസ്ഥാനമായ ടെൽ അവീവിനെ ഹമാസ് ലക്ഷ്യമിട്ടത് ഇസ്രയേലിന് വലിയ വെല്ലുവിളിയുയർത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രിക്കുശേഷം 210 റോക്കറ്റുകൾ നഗരത്തെ ലക്ഷ്യമിട്ട് തൊടുത്തെന്ന് ഹമാസ് അവകാശപ്പെട്ടു. പലസ്തീൻ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പുനൽകിയിട്ടുണ്ട്. എന്നാൽ, ആക്രമണത്തിനു മുതിർന്നാൽ പ്രതിരോധിക്കാൻ തയ്യാറാണെന്ന് ഇസ്രയേലിന് കാട്ടിക്കൊടുക്കുകയാണ് ഉദ്ദേശ്യമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയെ പ്രതികരിച്ചു. ഈജിപ്തും കുവൈത്തും ഐക്യരാഷ്ട്രസംഘടനയും സമാധാനത്തിന് ആഹ്വാനംചെയ്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3eIVqnC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages