ലക്ഷങ്ങള്‍ തട്ടി ഏജന്റുമാര്‍; തിരിച്ച് വരാന്‍ പണമില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി 465 ബസുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 24, 2021

ലക്ഷങ്ങള്‍ തട്ടി ഏജന്റുമാര്‍; തിരിച്ച് വരാന്‍ പണമില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി 465 ബസുകള്‍

കോവിഡിനെത്തുടർന്ന് അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കേരളത്തിൽനിന്ന് ബിഹാർ, അസം, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് പോയ 465 ബസുകൾ കുടുങ്ങിക്കിടക്കുന്നു. ഈ ബസുകളിലെ എഴുന്നൂറോളം ജീവനക്കാരും തിരിച്ചുവരാനാകാത്ത അവസ്ഥയിലാണ്. 30 മുതൽ 40 വരെ ദിവസമായി കുടുങ്ങികിടക്കുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. ബംഗാൾ (297), അസം (149), ജാർഖണ്ഡ് (17), ബിഹാർ, ആന്ധ്ര (ഒന്ന് വീതം) എന്നിങ്ങനെയാണ് ബസുകൾ കുടുങ്ങിക്കിടക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള ബസുകൾ വാടകയ്ക്കെടുത്ത ഏജന്റുമാരാണ് ഇതരസംസ്ഥാനങ്ങളിലേക്ക് ബസുകൾ അയച്ചത്. ഒരു ബസ് അസമിൽ പോകാൻ ഒരുതൊഴിലാളിയിൽനിന്ന് 4500 മുതൽ 5500 രൂപവരെയാണ് ഏജന്റുമാർ ഈടാക്കിയത്. ഇങ്ങനെ ഒരു ബസിൽ ഏകദേശം 50 തൊഴിലാളികളിൽനിന്നായി മൂന്ന് ലക്ഷത്തോളം രൂപ ഏജന്റുമാർക്ക് ലഭിക്കും. ബസ് ഉടമകൾക്ക് ഒരുലക്ഷത്തോളം രൂപയാണ് ഏജന്റുമാർ നൽകുന്നത്. ബാക്കി തുകയ്ക്ക് വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കി വെക്കുകയാണെന്ന് ബസ്സുടമകളും തൊഴിലാളികളും പറഞ്ഞു. അസമിൽ പോയി വരാൻ 2.15 ലക്ഷത്തോളമാണ് ചെലവെന്ന് ബസ്സുടമകൾ പറഞ്ഞു. പ്രശ്നങ്ങൾ നാട്ടിൽ അറിയിച്ചാൽ കൊല്ലുമെന്ന ഭീഷണിയും ചില ഏജന്റുമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതായി തൊഴിലാളികൾ പറഞ്ഞു. ഇക്കാര്യങ്ങൾ യുട്യൂബ് വ്ളോഗിലൂടെ പുറത്തെത്തിച്ച കേരളത്തിൽനിന്നുള്ള ഇ-ബുൾജെറ്റ് വ്ളോഗേഴ്സിനെതിരെയും ഭീഷണിയുയർന്നിട്ടുണ്ട്. ഇത് കാണിച്ച് വ്ളോഗർമാർ അസം പോലീസിൽ പരാതി നൽകി. പെരുമ്പാവൂർ ഭാഗത്തുനിന്നാണ് കൂടുതൽ ബസുകൾ പോയിട്ടുള്ളത്. മുഖ്യമന്ത്രി ഇടപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ അസം, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും നൽകാമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. തിരിച്ചുവരാനുള്ള സ്പെഷ്യൽ പെർമിറ്റും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം 30-നകം എല്ലാ ബസുകളും തിരിച്ച് കേരളത്തിലെത്തും എന്നാണ് കരുതുന്നത്. ആശങ്കയുടെ കാര്യമില്ല - ആന്റണി രാജു,ഗതാഗതമന്ത്രി Content Highlights:465 Tourist Busus Stuck In Other States Due To Lockdown and Lack Of Money


from mathrubhumi.latestnews.rssfeed https://ift.tt/3oLj1Ho
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages