മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാംദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,700ന് മുകളിലെത്തി. സെൻസെക്സ് 267 പോയന്റ് നേട്ടത്തിൽ 48,986ലും നിഫ്റ്റി 84 പോയന്റ് ഉയർന്ന് 14,718ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഒഎൻജിസി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, സൺ ഫാർമ, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അദാനി പോർട്സ്, അലംബിക് ഫാർമ, അപ്പോളോ പൈപ്പ്സ്, എൽആൻഡ്ടി ഇൻഫോടെക്, ആർബിഎൽ ബാങ്ക് തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3tkGQ9I
via
IFTTT
No comments:
Post a Comment