ജയിച്ച് 15 നാള്‍ തികച്ചില്ല, രണ്ട് ബി ജെ പി എം പി മാർ എംഎൽഎ സ്ഥാനം രാജിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 12, 2021

ജയിച്ച് 15 നാള്‍ തികച്ചില്ല, രണ്ട് ബി ജെ പി എം പി മാർ എംഎൽഎ സ്ഥാനം രാജിവെച്ചു

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ തിരഞ്ഞെടുക്കപ്പെട്ട് 15 ദിവസം തികയും മുന്നെ രണ്ട് ബിജെപി എംഎഎൽമാർ രാജിവച്ചു. നിയമസഭയിലേക്ക് ജയിച്ച സിറ്റിങ് എംപിമാരായ രണ്ട് നേതാക്കളാണ് പാർട്ടി നിർദേശപ്രകാരം രാജിവച്ചത്. സംസ്ഥാന ഭരണം കിട്ടാതെ വന്നതോടെ ഈ രണ്ടു പേരും എംപി സ്ഥാനം രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയാണ് എംഎൽഎ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിന് പിന്നിൽ; ഇതോടെ ബിജെപിയുടെ ബംഗാൾ നിയമസഭയിലെ അംഗബലം 75 ആയി ചുരുങ്ങി.ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവർ സ്പീക്കർക്ക് രാജി സമർപ്പിച്ചത്. ബിജെപിയുടെ നടപടിയെ തൃണമൂൽ പരിഹസിച്ചു. നികുതിദായകരുടെ പണം ദുരുപയോഗം ചെയ്ത് എല്ലാ ബിജെപി എംഎൽഎമാർക്കും സംരക്ഷണം നൽകാനുള്ള കേന്ദ്ര തീരുമാനത്തെയും തൃണമൂൽ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി രംഗത്തിറക്കിയ അഞ്ച് ബിജെപി എംപിമാരിൽ പ്രമുഖരായിരുന്നു നിഷിത് പ്രമാണിക്കും ജഗന്നാഥ് സർക്കാരും. ദിലീപ് ഘോഷിനും മുകുൾ റോയിക്കും പുറമെ ഇവരെ കൂടി മുൻനിർത്തിഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാൽ അതിന് സാധിച്ചില്ല. അതിനാലാണ് ഇവർ രണ്ട് പേരും എംപിമാർ തുടരട്ടെ എന്ന തീരുമാനത്തിൽ ബിജെപി എത്തിയത്. ബംഗാളിലെ ഫലങ്ങൾ പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല. ബിജെപി സർക്കാർ അധികാരത്തിൽ വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് സുപ്രധാന പദവി ലഭിക്കുമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം അങ്ങനെയല്ല. അതിനാൽ എംപിമാരായി തുടരുകയും എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും ചെയ്യണമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. അതിനാലാണ് ഞങ്ങൾ രാജിനൽകുന്നതെന്ന് രണഘട്ടിൽ നിന്നുള്ള ബിജെപി എംപി ജഗന്നാഥ് സർക്കാർ പറഞ്ഞു. നാദിയ ജില്ലയിലെ സാന്റിപുർ നിയമസഭാ സീറ്റിൽ നിന്നാണ്അദ്ദേഹം വിജയിച്ചത്. എംപിമാരെന്ന നിലയിൽ, നിഷിത് പ്രമാണിക്കിനും ജഗന്നാഥ് സർക്കാരിനും കേന്ദ്ര സുരക്ഷപരിരക്ഷയുണ്ട്. ബിജെപിയുടെ നന്ദിഗ്രാം എംഎൽഎയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്ക്ഇസഡ് പ്ലസ് സുരക്ഷയുണ്ട്. ഭീഷണിയെത്തുടർന്ന്എല്ലാ ബിജെപി എംഎൽഎമാർക്കുംകേന്ദ്ര സുരക്ഷ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ പറഞ്ഞിരുന്നു. അതേ സമയം ബിജെപി എംപിമാർക്ക് സുരക്ഷ നൽകിയ കേന്ദ്രനീക്കത്തെയും എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തെയും തൃണമൂൽ പരിഹസിച്ചു. ആദ്യം പാർലമെന്റിലേക്ക് തിരഞ്ഞെടുത്ത് പിന്നീട് നിയമസഭയിലേക്കു മത്സരിച്ചപ്പോഴും ഇവരെ വിജയിപ്പിച്ച ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള തീരുമാനമെന്ന് തൃണമൂൽ കുറ്റപ്പെടുത്തി


from mathrubhumi.latestnews.rssfeed https://ift.tt/3fhcW0X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages