14 വർഷത്തെ രക്തച്ചൊരിച്ചില്‍: കൊല്ലപ്പെട്ടത് 5822 പലസ്തീനികളും 263 ഇസ്രയേലികളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 21, 2021

14 വർഷത്തെ രക്തച്ചൊരിച്ചില്‍: കൊല്ലപ്പെട്ടത് 5822 പലസ്തീനികളും 263 ഇസ്രയേലികളും

യുണൈറ്റഡ് നേഷൻസ്: 11 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് വെടിനിർത്തൽ പ്രഖ്യാപനത്തിലൂടെ അയവുവന്നു. അവിടെ ഒഴുകിയ ചോരയ്ക്ക് കണക്കില്ല. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 2008 മുതൽ 2021 വരെയുള്ള 14 വർഷങ്ങളിലായി പോരാട്ടങ്ങളിൽ 5822 പലസ്തീനികൾ മരിച്ചു. 1,23,113 പലസ്തീനികൾക്ക് പരിക്കേറ്റു. 263 ഇസ്രയേലികൾ മരിക്കുകയും 5,682 പേർക്ക് പരിക്കൽക്കുകയും ചെയ്തു. 2014-ലാണ് സംഘർഷം ഏറെ രൂക്ഷമായത്. ആ വർഷം 17,533 പലസ്തീൻകാർക്ക് പരിക്കേൽക്കുകയും 2327 പേർ കൊല്ലപ്പെടുകയുമുണ്ടായി. ഇസ്രയേലിനും ഏറെ നഷ്ടം സംഭവിച്ച വർഷമായിരുന്നു ഇത്. 88 പേർ കൊല്ലപ്പെട്ടപ്പോൾ 2708 പേർക്ക് പരിക്കേറ്റു. 31,259 പേർക്ക് പരിക്കേറ്റ 2018-ലാണ് പലസ്തീന് വൻനഷ്ടങ്ങൾ സംഭവിച്ചത്. 299 പേർ ഈ വർഷം കൊല്ലപ്പെട്ടു. പലസ്തീനിൽ കൊല്ലപ്പെട്ടതിൽ 33 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ 121 പേരും (48 ശതമാനം) സുരക്ഷാ ഉദ്യോഗസ്ഥരാണ്. കൊല്ലപ്പെട്ടവർ വർഷം- പലസ്തീൻ- ഇസ്രയേൽ 2008 877 34 2009 1059 11 2010 87 8 2011 117 16 2012 259 7 2013 39 6 2014 2327 88 2015 174 26 2016 108 12 2017 77 17 2018 299 13 2019 137 10 2020 30 3 2021 232 12 ആകെ 5822-263 പരിക്കേറ്റവർ പാലസ്തീൻ 1,23,113 ഇസ്രയേൽ 5682 പലസ്തീനിൽ കൊല്ലപ്പെട്ടവർ പുരുഷന്മാർ 3904-67.6 ശതമാനം സ്ത്രീകൾ 602-10.34 ശതമാനം കുട്ടികൾ 1316-22.60 ശതമാനം


from mathrubhumi.latestnews.rssfeed https://ift.tt/347gCxm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages