മോദിസർക്കാരിന്റെ വാർഷികം: ബി.ജെ.പി. 10,000 കേന്ദ്രങ്ങളിൽ സേവാപ്രവർത്തനം നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 30, 2021

മോദിസർക്കാരിന്റെ വാർഷികം: ബി.ജെ.പി. 10,000 കേന്ദ്രങ്ങളിൽ സേവാപ്രവർത്തനം നടത്തി

വഞ്ചിയൂർ ചിറക്കുളം കോളനിവാസികൾക്ക് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അവശ്യസാധനങ്ങളും വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു തിരുവനന്തപുരം: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബി.ജെ.പി. സംസ്ഥാന വ്യാപകമായി 10,000 കേന്ദ്രങ്ങളിൽ സേവാപ്രവർത്തനം നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. കോവിഡ് മുന്നണിപ്പോരാളികളായ ആംബുലൻസ് ഡ്രൈവർമാർക്കുള്ള പി.പി.ഇ. കിറ്റുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. തിരുവനന്തപുരം ചിറക്കുളം കോളനിയിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കുട്ടികൾക്ക് പഠനോപകരണങ്ങളും ഭക്ഷ്യ, പച്ചക്കറി കിറ്റുകളും വിതരണംചെയ്തു. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടത്തിയ ഭക്ഷണവിതരണവും ശുചീകരണ പ്രവർത്തങ്ങളും ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് നിർവഹിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3wH6DuQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages