ഓക്‌സിജന്‍ ക്ഷാമം; യു.പിയില്‍ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 27, 2021

ഓക്‌സിജന്‍ ക്ഷാമം; യു.പിയില്‍ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു

ലഖ്നൗ: ഉത്തർ പ്രദേശിലെ മീററ്റിൽ രണ്ട് ആശുപത്രികളിലായി ഏഴ് കോവിഡ് രോഗികൾ മരിച്ചു. ആശുപത്രികളിലെ കടുത്ത ഓക്സിജൻ ക്ഷാമമാണ് രോഗികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. സ്വകാര്യ ആശുപത്രിയായ ആനന്ദിലെ മൂന്ന് രോഗികളും കെ.എം.സി. ആശുപത്രിയിലെ നാലുപേരുമാണ് മരിച്ചത്. ഉത്തർ പ്രദേശിൽ കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോദി ആദിത്യനാഥ് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അതേസമയം മീററ്റിലെ പല ആശുപത്രികളും രോഗികളുടെ ബന്ധുക്കളോട് ഓക്സിജൻ എത്തിച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഓക്സിജൻ ക്ഷാമം തുടരുകയാണെന്ന് ആനന്ദ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. സുഭാഷ് യാദവ് എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. "പ്രതിദിനം നാനൂറ് സിലിണ്ടറുകളാണ് ഞങ്ങൾക്ക് ആവശ്യം. എന്നാൽ വെറും 90 സിലിണ്ടറുകളാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഓക്സിജൻ നൽകേണ്ട ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കാനാകുന്നില്ല", അദ്ദേഹം പറഞ്ഞു. ഇന്നലെ ഓക്സിജൻ തീർന്നതിനാൽ അഡ്മിറ്റ് ചെയ്തിരുന്ന മൂന്നുരോഗികൾ മരിച്ചെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. ഇന്നലെ നാല് രോഗികളെക്കൂടാതെ തിങ്കളാഴ്ച മൂന്ന് രോഗികൾക്കും ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്ന് കെ.എം.സി. ആശുപത്രി മേധാവി ഡോ. സുനിൽ ഗുപ്ത പറഞ്ഞു. ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുമണി വരെ ആശുപത്രിയിൽ ഓക്സിജൻ ഇല്ലായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കിൽ രോഗികളെ രക്ഷിക്കാൻ സാധിച്ചേനെയെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. content highlights:seven patients dies in uttar pradeshs meerut, doctors say no oxygen


from mathrubhumi.latestnews.rssfeed https://ift.tt/3vhisHw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages