ആലപ്പുഴ: മദ്യം വാങ്ങാൻ ഒരു നിയന്ത്രണവുമില്ലാതെ ആളെത്തിയപ്പോൾ ബിവറേജസ് മദ്യവിൽപ്പനശാലയിലെ ജീവനക്കാർക്കും കോവിഡ് ബാധിച്ചു. ആലുവ, മൂവാറ്റുപുഴ, ആലപ്പുഴ ചുങ്കം വിൽപ്പനശാലകൾ അടച്ചു. ഇവിടങ്ങളിൽ രണ്ടും മൂന്നും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അടച്ചിടാൻ തീരുമാനിച്ചത്.കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കിയെങ്കിലും മദ്യവിൽപ്പനശാലകളിൽ ഒരു നിയന്ത്രണവും പാലിക്കാൻ കഴിയുന്നില്ല. ആളുകൾ ശാരീരിക അകലം പാലിക്കാതെ മദ്യം വാങ്ങാൻ എത്തിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാജീവനക്കാരുടെ കുറവുകൂടിയായപ്പോൾ അകത്തിരിക്കുന്നവർക്കും സുരക്ഷിതത്വമില്ലാതായി.വൈകീട്ട് ഏഴുമണിക്കു കടകളടയ്ക്കണമെന്ന നിബന്ധനകൂടി വന്നതോടെ പകലത്തെ തിരക്ക് കൂടാനാണു സാധ്യത.
from mathrubhumi.latestnews.rssfeed https://ift.tt/2QgusKu
via
IFTTT
No comments:
Post a Comment