ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പിൽ വിജയിച്ചവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേർക്കെതിരേയാണ് ഗാന്ധിനഗർ പോലീസ് കേസെടുത്തത്. കോളേജ് ആേഘാഷം സംബന്ധിച്ച വിവരങ്ങൾക്ക് പ്രിൻസിപ്പലിന് പോലീസ് കത്തുനൽകി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. പാനലാണ് ജയിച്ചത്. വിജയാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ ലൈബ്രറി ബ്ലോക്കിനു മുന്നിൽ തടിച്ചുകൂടുകയും ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ചിലർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച പോലീസ് കോളേജിലെത്തി അന്വേഷണം നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3gEzQlB
via
IFTTT
No comments:
Post a Comment