ബംഗാളില്‍ വെടിയേറ്റുമരിച്ചത് കേരളത്തിൽ ജോലിചെയ്തിരുന്നവർ; വോട്ട് ചെയ്യാനുള്ള മടക്കം അന്ത്യയാത്രയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 11, 2021

ബംഗാളില്‍ വെടിയേറ്റുമരിച്ചത് കേരളത്തിൽ ജോലിചെയ്തിരുന്നവർ; വോട്ട് ചെയ്യാനുള്ള മടക്കം അന്ത്യയാത്രയായി

കൊൽക്കത്ത: കുച്ച്ബിഹാർ ജില്ലയിലെ ശീതൾകുച്ചിയിൽ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് കേരളത്തിൽനിന്നുപോയ അതിഥിതൊഴിലാളികൾ. വോട്ടുരേഖപ്പെടുത്താനായാണ് ഇവർ കേരളത്തിൽനിന്ന് തങ്ങളുടെ ഗ്രാമത്തിലെത്തിയത്. അത് അന്ത്യയാത്രയുമായി. ഹമീമുൾ മിയ (28), ഛമീയുൾ ഹഖ് (27), മനീറുസ്സമാൻ മിയാ (30), നൂർ ആലം ഹൊസൈൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കെട്ടിടനിർമാണത്തൊഴിലാളികളാണിവർ. ശീതൾകുച്ചിയിലെ ജോഡ്പാട്ക്കി ഗ്രാമവാസികളാണിവർ. കോവിഡ് കാലത്ത് കേരളത്തിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ ഇവർ വീണ്ടും ജോലിക്കായി പോയിരുന്നു. തിരഞ്ഞെടുപ്പായതിനാലാണ് വീണ്ടും എത്തിയത്. അതതുകുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ടവരെന്ന് അടുത്ത ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ അനുഭാവികളാണ് കൊല്ലപ്പെട്ടവർ. കുച്ച്ബിഹാർ ജില്ലയിൽ പ്രവേശിക്കാൻ നേതാക്കൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയതിനാൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മരിച്ചവരുടെ ബന്ധുക്കളെ നേരിൽക്കാണാൻ കഴിഞ്ഞില്ല. ഇവരുമായി വീഡിയോകോൾവഴി സംസാരിച്ച മമത കുടുംബങ്ങളെ തങ്ങൾ ഏറ്റെടുക്കുമെന്ന് അറിയിച്ചു. ബംഗ്ളാദേശിനോട് ചേർന്നുകിടക്കുന്ന നിയമസഭാമണ്ഡലമാണ് ശീതൾകുച്ചി. ആനന്ദ് മരിച്ചത് കന്നിവോട്ടിന് വരിനിൽക്കുമ്പോൾ കൊൽക്കത്ത: കന്നിവോട്ടിന്റെ ഉത്സാഹത്തിൽ വീട്ടിൽനിന്നിറങ്ങിയ ആനന്ദ് ബർമൻ (18) കൊല്ലപ്പെട്ടത് വോട്ടുചെയ്യാനായി വരിനിൽക്കുമ്പോൾ. ശീതൾകുച്ചി മണ്ഡലത്തിലെത്തന്നെ ഗൊലേനാഹട്ടി മേഖലയിലുള്ള ഒരു ബൂത്തിൽ രാഷ്ട്രീയസംഘർഷത്തിനിടെയാണ് യുവാവ് വെടിയേറ്റുമരിച്ചത്. തൃണമൂൽ-ബി.ജെ.പി. പ്രവർത്തകർ തമ്മിൽ ബൂത്തിനുസമീപത്തുണ്ടായ സംഘർഷത്തിനിടെയാണ് ക്യൂവിൽനിന്ന ആനന്ദിന് പിൻഭാഗത്ത് വെടിയേറ്റത്. സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹോമിയോപ്പതി വിദ്യാർഥിയായിരുന്നു. പോലീസിന്റെ നിഷ്ക്രിയത്വംമൂലമാണ് ബൂത്തിനുസമീപം അക്രമികൾ ഒത്തുകൂടുന്ന സാഹചര്യമുണ്ടായതെന്ന് ആനന്ദിന്റെ ബന്ധുക്കൾ കുറ്റപ്പെടുത്തി. ആനന്ദ് തങ്ങളുടെ പ്രവർത്തകനാണെന്ന് മമത അടക്കമുള്ള തൃണമൂൽ നേതാക്കൾ അവകാശപ്പെട്ടെങ്കിലും ബി.ജെ.പി. അനുഭാവിയാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3dSQSsV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages