ഒ.രാജഗോപാലിന്റെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നത് അദ്ദേഹത്തിന്റെ യോഗ്യത -കുമ്മനം രാജശേഖരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 6, 2021

ഒ.രാജഗോപാലിന്റെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നത് അദ്ദേഹത്തിന്റെ യോഗ്യത -കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഒ.രാജഗോപാൽ തനിക്കെതിരായി നിലപാട് എടുക്കില്ലെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. എംഎൽഎ എന്ന നിലയിൽ മറ്റുകാര്യങ്ങൾ അറിയില്ലെന്ന ഒ.രാജഗോപാലിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ യോഗ്യതയാണെന്നും കുമ്മനം രാജശേഖരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നേമത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് ബൂത്തുതല കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നതെന്നും ഭരണമാറ്റത്തിനുളള അടങ്ങാത്ത ദാഹം വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്നുംഅദ്ദേഹം പറഞ്ഞു. വിജയം നൂറുശതമാനം ഉറപ്പെന്ന് തിരഞ്ഞെടുപ്പിന് ശേഷം കെ.മുരളീധരൻ നടത്തിയ പ്രസ്താവനയെ കുറിച്ചുളള ചോദ്യത്തിന് എന്തടിസ്ഥാനത്തിലാണെന്ന് മുരളീധരൻ അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് കുമ്മനം പറഞ്ഞു. പതിവിൽ കവിഞ്ഞ വോട്ടുകൾ ലഭിച്ച് വിജയിക്കുമെന്ന് മുരളീധരൻ പറയുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടത് അദ്ദേഹമാണ്. എന്നെ സംബന്ധിച്ച് വിജയിക്കുമെന്ന് പറയുന്നതിന് കാരണമുണ്ട്. കാരണം കഴിഞ്ഞ മൂന്നുതിരഞ്ഞെപ്പിലും ഒന്നാംസ്ഥാനത്ത് നിന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയാണ്. ആ സമയത്തെല്ലാം നേടിയ വോട്ട് എന്നിൽ നിന്ന് നഷ്ടപ്പെടാനുളള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. കോൺഗ്രസിന് കൂടുതൽ വോട്ടുകൾ ലഭിക്കാൻ എന്തെങ്കിലും സാഹചര്യമുണ്ടായിട്ടുണ്ടോ? അദ്ദേഹം കരുത്തനാണെങ്കിൽ അദ്ദേഹത്തേക്കാൾ കരുത്തനായ ശശി തരൂർ ഇവിടെ മത്സരിച്ചിട്ടുണ്ട്. അദ്ദേഹത്തോട് മത്സരിച്ചപ്പോൾ പോലും ഞാൻ ഒന്നാം സ്ഥാനത്തായിരുന്നു. നേമത്ത് രണ്ടാംസ്ഥാനത്ത് ആരായിരിക്കുമെന്ന് വിലയിരുത്താമോ എന്ന ചോദ്യത്തിന് അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടോ, രഹസ്യ ധാരണ ഉണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങളെ കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്നായിരുന്നു മറുപടി. വോട്ട് രേഖപ്പെടുത്തിയ ശേഷംഎംഎൽഎ എന്ന നിലയിൽ മറ്റുകാര്യങ്ങൾ അറിയില്ലെന്ന ഒ.രാജഗോപാലിന്റെ പ്രസ്താവനയെ കുറിച്ചുളള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 400 കോടിയിൽപരം വികസന പ്രവർത്തനങ്ങൾ നടത്തിയ അഭിമാനകരമായ നേട്ടമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഒരു എംഎൽഎ എന്ന നിലയിൽ മറ്റൊന്നുമറിയില്ല എന്ന് പറയുന്നത് അദ്ദേഹത്തിന്റെ യോഗ്യതയാണ്. അദ്ദേഹം ഒരിക്കലും എന്നിൽ നിന്നും വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കില്ല. അത്രയേറെ ആത്മബന്ധവും ഹൃദയബന്ധവും ഞങ്ങൾ തമ്മിലുണ്ട്. എന്റെ വിജയത്തിന് വേണ്ടി നൂറുശതമാനം സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച ഒരാളാണ് അദ്ദേഹം. കുമ്മനം പറഞ്ഞു Content Highlights:Kummanam Rajashekharan reacts on O Rajagopals remark


from mathrubhumi.latestnews.rssfeed https://ift.tt/3sWUd0h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages