മേയ് ഒന്നുമുതലുള്ള വാക്‌സിനേഷന് കേന്ദ്രത്തിന്റെ മാർഗനിർദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 24, 2021

മേയ് ഒന്നുമുതലുള്ള വാക്‌സിനേഷന് കേന്ദ്രത്തിന്റെ മാർഗനിർദേശം

ന്യൂഡൽഹി: കൂടുതൽ സ്വകാര്യ ആശുപത്രികളെയും വ്യാവസായിക മേഖലയെയും ഉൾപ്പെടുത്തി മേയ് ഒന്നുമുതലുള്ള മൂന്നാംഘട്ട വാക്‌സിനേഷൻ ദൗത്യസ്വഭാവത്തിലുള്ളതാക്കിമാറ്റണമെന്ന് കേന്ദ്രസർക്കാർ. വിവിധ ആശുപത്രികളിൽ ഒഴിവുള്ള കട്ടിലുകളുടെ കണക്ക് പൊതുജനങ്ങൾക്ക് ഓൺലൈനിൽ ലഭ്യമാക്കാനും കിടക്കകൾ അനുവദിക്കാൻ കേന്ദ്രീകൃത കോൾ സെന്ററുകൾ തുടങ്ങാനും കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, കോവിഡ് 10 ഡേറ്റ മാനേജ്‌മെന്റ് ചെയർപേഴ്‌സൺ ഡോ. ആർ.എസ്. ശർമ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിനുശേഷമാണ് തീരുമാനം. അവശ്യഘട്ടങ്ങളിൽ സ്വകാര്യ ആരോഗ്യ സംവിധാനങ്ങൾ ഏറ്റെടുക്കാൻ മാർഗനിർദേശവും പുറത്തിറക്കണം. പുതിയ വാക്‌സിൻ നയം ഫലപ്രദമായി നടപ്പാക്കുന്നതിന് 19 ഇന നിർദേശങ്ങളാണ് കേന്ദ്രം നൽകിയത്.* വ്യവസായകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ആശുപത്രികൾ, വ്യവസായ അസോസിയേഷൻ തുടങ്ങിയവയെ ഉൾപ്പെടുത്തി കൂടുതൽ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾ തുടങ്ങണം.* കോവിഡ് വാക്‌സിൻ സംഭരിക്കുന്ന ആശുപത്രികളുടെ സംഭരണവും വിലയും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കണം.* വാക്‌സിനേഷൻ സമയം ഓരോരുത്തർക്കും ക്രമീകരിക്കണം.* നേരിട്ടുള്ള വാക്‌സിൻ സംഭരണത്തിന് മുൻഗണന നൽകണം.* വാക്‌സിനേഷൻ നൽകുന്നവർക്ക് പരിശീലനം നൽകണം.* കാര്യക്ഷമമായ കോവിഡ് പരിപാലനത്തിന് ക്രമസമാധാനച്ചുമതലയുള്ളവരുമായി പ്രവർത്തനം ഏകീകരിക്കണം.* ഡി.ആർ.ഡി.ഒ., സി.എസ്.ഐ.ആർ. തുടങ്ങി പൊതു-സ്വകാര്യ മേഖലകളിലുള്ള ഏജൻസികളുടെ സഹകരണത്തോടെ കൂടുതൽ കോവിഡ് ആശുപത്രികൾ തുടങ്ങണം.* ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തണം.* ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ഉൾപ്പെടെ കോവിഡ് പ്രതിരോധ രംഗത്തുള്ള എല്ലാവർക്കും പരിശീലനം ഉറപ്പുവരുത്തണം.* ജില്ലകൾക്ക് ആവശ്യമായ റഫറൽ സൗകര്യങ്ങളും ആംബുലൻസുകളും ഉറപ്പാക്കണം.* ലക്ഷണങ്ങൾ ഉള്ളവരും ഇല്ലാത്തവരുമായവർക്ക് ക്വാറന്റീന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം.* ടെലി മെഡിസിൻ സൗകര്യം, ഓക്‌സിജൻ, വെന്റിലേറ്റർ, ഐ.സി.യു.കളിൽ പരിശീലനം ലഭിച്ച ഡോക്ടർമാർ എന്നിവയുടെ ലഭ്യത, വലിയ ആശുപത്രികളിൽ ഓക്‌സിജൻ പ്ലാന്റുകൾ തുടങ്ങിയവ സജ്ജമാക്കണം.* ആശാ പ്രവർത്തകരുൾപ്പെടെയുള്ള മുൻനിര കോവിഡ് പ്രവർത്തകർക്ക് ന്യായമായ പ്രതിഫലം നൽകണം.


from mathrubhumi.latestnews.rssfeed https://ift.tt/32InjVS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages