രാജ്യത്ത് ഇന്നുമുതല്‍ 'വാക്സിന്‍ ഉത്സവം'; യോഗ്യരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കാന്‍ ആഹ്വാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 10, 2021

രാജ്യത്ത് ഇന്നുമുതല്‍ 'വാക്സിന്‍ ഉത്സവം'; യോഗ്യരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കാന്‍ ആഹ്വാനം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ആഹ്വാനം ചെയ്ത മാസ് വാക്സിനേഷൻ കർമ പദ്ധതിക്ക് ഇന്ന് തുടക്കമാവും. ഏപ്രിൽ 11 മുതൽ നാല് ദിവസമാണ് വിപുലമായ വാക്സിനേഷൻ ക്യാംപയിൻ നടക്കുക. അർഹരായ പരമാവധി ആളുകൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുകയാണ് ലക്ഷ്യം. കഴിഞ്ഞദിവസം നടന്ന യോഗത്തിൽ വാക്സിൻ വിതരണം വിപുലപ്പെടുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യർഥിച്ചിരുന്നു. ഉത്തർപ്രദേശ്, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ മാസ് വാക്സിനേഷനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ 6000 ഇടങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു. നാല് ലക്ഷം പേർക്ക് നാല് ദിവസം കൊണ്ട് വാക്സിൻ വിതരണം ചെയ്യാനാണ് ബിഹാർ ലക്ഷ്യമിടുന്നത്. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ജനങ്ങളോട് അഭ്യർഥിച്ചു. പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമത്തെക്കുറിച്ച് ആശങ്ക ഉയർത്തിയ പശ്ചാത്തലത്തിലാണ് മഹാ വാക്സിനേഷൻ നടത്താനൊരുങ്ങുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം വിതരണം ചെയ്യേണ്ട വാക്സിൻ മാത്രമാണ് ശേഷിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. കേന്ദ്രം കൂടുതൽ വാക്സിൻ ഡോസ് അയക്കാൻ തയ്യാറായില്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ വാക്സിൻ ശേഖരം തീരുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വാക്സിൻ ക്ഷാമത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിട്ടുണ്ട്. 7-10 ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് ഡൽഹിയിൽ ശേഷിക്കുന്നത്. രാജ്യത്ത് ഇതുവരെ പത്ത് കോടി പേർക്കാണ് വാക്സിൻ വിതരണം ചെയ്തത്.


from mathrubhumi.latestnews.rssfeed https://ift.tt/39YuIoc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages