ദെഹ്റാദൂൺ: ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങൾ പൂർണമായും അവഗണിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുംഭമേള നടത്തുന്നതിനെക്കുറിച്ച് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. കോവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നിർദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ ഒരുക്കങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ തോതിൽ മാസ്ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കി. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ എല്ലാസംവിധാനങ്ങളും രാവും പകലും പ്രവർത്തിക്കുകയാണ്. ഹരിദ്വാറിൽ പ്രവേശിക്കുന്നതിന് മുമ്പ് അതിർത്തി കേന്ദ്രങ്ങളിൽ ആളുകളെ പരിശോധിക്കുന്നുണ്ട്. കോവിഡ് റാൻഡം ടെസ്റ്റിങ്ങിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും തീരഥ് സിങ് റാവത്ത് കൂട്ടിച്ചേർത്തു. അതിനിടെ, കുംഭ മേളയും ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസും തമ്മിൽ ഒരിക്കലും താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയും നിസാമുദ്ദീൻ മർക്കസും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. മർക്കസിലെ സമ്മേളനം നടന്നത് അടച്ചിട്ട സ്ഥലത്തായിരുന്നു. എന്നാൽ കുംഭമേള നടക്കുന്നത് ഗംഗയുടെ കടവുകളിൽ തുറസ്സായ സ്ഥലങ്ങളിലാണ്. മാത്രമല്ല, കുംഭമേളയിൽ വിദേശത്തുനിന്നുള്ളവർ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മർക്കസ് നടന്ന സമയത്ത് കൊറോണ വൈറസിനെക്കുറിച്ച് അവബോധമുണ്ടായിരുന്നില്ല. കോവിഡ് സംബന്ധിച്ച് മാർഗനിർദേശങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കോവിഡിനെ സംബന്ധിച്ച് എല്ലാവർക്കും അവബോധമുണ്ട്. അത് സംബന്ധിച്ച് മാർഗനിർദേശങ്ങളും നിലവിലുണ്ട്. കോവിഡിന്റെ വെല്ലുവിളികൾക്കിടയിലും ഇത് വിജയകരമായി നടത്തണമെന്നതും മാർഗനിർദേശങ്ങൾ പിന്തുടരുന്നത് ഉറപ്പുവരുത്തുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:utharakhand cm talks about kumbh mela
from mathrubhumi.latestnews.rssfeed https://ift.tt/2Qi4wxI
via
IFTTT
No comments:
Post a Comment