ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്:ഏഴ് കോടി സമ്മാനം മൂവാറ്റുപുഴക്കാരൻ ജോർജിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 7, 2021

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്:ഏഴ് കോടി സമ്മാനം മൂവാറ്റുപുഴക്കാരൻ ജോർജിന്

മൂവാറ്റുപുഴ: അറബി നാട്ടിലെ കോടികളുടെ ഭാഗ്യം ഇക്കുറി തേടിയെത്തിയത് മൂവാറ്റുപുഴ ആരക്കുഴ പെരിങ്ങഴ ചേറ്റൂർ വീട്ടിൽ ജോർജ് തോമസിനെ. 10 ലക്ഷം യു.എസ്. ഡോളർ (ഏഴ് കോടി) സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലാണ് ജോർജിനെ ഭാഗ്യം തുണച്ചത്. തന്റെ മക്കളുടേയും കുടുംബത്തിന്റേയും ജനിക്കാൻ പോകുന്ന നാലാമത്തെ കുഞ്ഞിന്റേയും ഭാഗ്യമായാണ് ജോർജ് സമ്മാനത്തെ കാണുന്നത്. ദുബായി രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനായ ജോർജ് തോമസ് പെരിങ്ങഴയിലെ കർഷക കുടുംബത്തിലെ അംഗമാണ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ബെസ്റ്റിൻ കെ. ചേറ്റൂരിന്റെ സഹോദരനായ ജോർജ് മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർഥിയും മികച്ച വോളിബോൾ കളിക്കാരനുമായിരുന്നു. ഏറെക്കാലം നാട്ടിൽ ജോലിയും കൃഷിയും വോളിബോൾ കളിയുമായി കഴിഞ്ഞിരുന്ന ജോർജ് പിന്നീട് വിദേശത്തേക്ക് പോയി. ഏഴു വർഷമായി ദുബായിലാണ് താമസം. ദുബായ് വിമാനത്താവളത്തിൽ നടന്ന 355-ാം നറുക്കെടുപ്പിൽ ജോർജെടുത്ത 2016 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3rZo8ns
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages