ഇത് കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത്, രണ്ടിടത്തും വിജയിക്കുമെന്ന് കെ.സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 5, 2021

ഇത് കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത്, രണ്ടിടത്തും വിജയിക്കുമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. സംസ്ഥാനത്ത്എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മൊടക്കല്ലൂർ യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കടിച്ചുകീറുന്ന എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നിരിക്കുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുൻപ് കേരളത്തിലുണ്ടായിട്ടില്ല. എൻഡിഎയുടെ വളർച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എൽഡിഎഫിനും യുഡിഎഫിനും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/31S3L0V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages