ബേഡഡുക്ക : പ്രായപൂർത്തിയാകാത്ത മകന് സ്പോർട്സ്ബൈക്ക് വാങ്ങിച്ചു നൽകിയെന്നതിനും മകൻ ഇത് ഓടിച്ചെന്ന കേസിലും വാഹന ഉടമയായ അമ്മയ്ക്ക് ഒരുദിവസം തടവും 25,000 രൂപ പിഴയും ശിക്ഷ. കുണ്ടംകുഴി വേളാഴി സ്വദേശിയായ അമ്മയ്ക്കും മകനുമാണ് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. മകന് 1,000 രൂപ പിഴ ശിക്ഷ വിധിച്ചു. 2020 മാർച്ച് 17-നാണ് സംഭവം. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്തുനിന്ന് വാഹനം ഓടിച്ചുവന്ന വിദ്യാർഥിയെ അന്നത്തെ ബേഡകം സി.ഐ. ആയിരുന്ന ടി. ഉത്തംദാസ്, സിവിൽ പോലീസ് ഓഫീസർ പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് പിടികൂടി കേസെടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/3tXPpbO
via
IFTTT
No comments:
Post a Comment