മൻസൂർ വധം: ഒരു സി.പി.എം. അനുഭാവികൂടി അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 13, 2021

മൻസൂർ വധം: ഒരു സി.പി.എം. അനുഭാവികൂടി അറസ്റ്റിൽ

കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രഥമവിവര റിപ്പോർട്ടിൽ പേരില്ലാതിരുന്ന ഒരു പ്രതിയെ ഡിവൈ.എസ്.പി. പി. വിക്രമന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. സി.പി.എം. അനുഭാവി എലിക്കത്തിന്റവിടെ വീട്ടിൽ വിജേഷാണ് (37) പിടിയിലായത്. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ക്രൈംബ്രാഞ്ച് സംഘം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഇയാളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇയാളെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഗൂഢാലോചനയിൽ വിജേഷിനു പങ്കുള്ളതായി അന്വേഷകർ സംശയിക്കുന്നു. സംഘർഷസ്ഥലത്തേക്ക് ആളെയും ആയുധങ്ങളും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായാണ് കണ്ടെത്തൽ. വീടിനു പരിസരത്തുനിന്ന് പിടികൂടിയ പ്രതിയെ ചൊവ്വാഴ്ച വൈകീട്ട് കണ്ണൂർ ഓഫീസിലെത്തിച്ചു. കോവിഡ് പരിശോധനയ്ക്കുശേഷം ബുധനാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കും. പ്രഥമവിവര റിപ്പോർട്ടിൽ പേരുള്ള പ്രതികളെ പിടികൂടുന്നതിനെക്കാൾ ശാസ്ത്രീയ തെളിവുശേഖരണത്തിന് മുൻതൂക്കം കൊടുത്തതാണ് വിജേഷിന്റെ അറസ്റ്റിലേക്കു നയിച്ചത്. നിലവിൽ 13-ാം പ്രതിയായാണ് വിജേഷിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. Content Highlights:one more arrested in panoor mansoor murder case


from mathrubhumi.latestnews.rssfeed https://ift.tt/3dc3Bb8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages