ലണ്ടൻ: ആൻഫീൽഡിൽ നടന്ന രണ്ടാംപാദ ക്വാർട്ടറിൽ ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളച്ച് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ്സെമിയിലേക്ക് മുന്നേറി. ഇരു പാദങ്ങളിലുമായി 3-1ന്റെ ജയം സ്വന്തമാക്കിയാണ് റയലിന്റെ സെമി പ്രവേശനം. മാഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് റയൽ ചെമ്പടയെ മറികടന്നിരുന്നു. ആൻഫീൽഡിൽ മികച്ച പ്രതിരോധമാണ് റയൽ കാഴ്ച വെച്ചത്. ലിവർപൂളിനാകട്ടെ ലഭിച്ച അവസരങ്ങൾ പലതും മുതലാക്കാൻ സാധിച്ചില്ല. എട്ടു വർഷത്തിനിടെ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന റയലിന് സെമിയിൽ ചെൽസിയാണ് എതിരാളികൾ. ഡോർട്ട്മുൺഡിനെ തകർത്ത് സിറ്റി ബൊറൂസ്സിയ ഡോർട്ട്മുൺഡിനെ തകർത്ത് മാഞ്ചെസ്റ്റർ സിറ്റിയും ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ കടന്നു. ഡോർട്ട്മുൺഡിന്റെ മൈതാനത്ത് നടന്ന രണ്ടാംപാദ മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. ഇരു പാദങ്ങളിലുമായി 4-2ന്റെ ജയത്തോടെയാണ് സിറ്റിയുടെ സെമി പ്രവേശനം. 15-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാം ഡോർട്ട്മുൺഡിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 55-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ റിയാദ് മെഹ്രെസും 75-ാം മിനിറ്റിൽ ഫിൽ ഫോഡനും സ്കോർ ചെയ്തതോടെ സിറ്റി മത്സരം സ്വന്തമാക്കി. പി.എസ്.ജിയാണ് സെമിയിൽ സിറ്റിയുടെ എതിരാളികൾ. Content Highlights: UEFA Champions League Real Madrid, Manchester City qualify for semi-finals
from mathrubhumi.latestnews.rssfeed https://ift.tt/3wWIlOt
via
IFTTT
No comments:
Post a Comment