കമ്മിഷനോട് എൽ.ഡി.എഫിന് മൃദുസമീപനം; കടുപ്പിച്ച്‌ യു.ഡി.എഫും ബി.ജെ.പിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 1, 2021

കമ്മിഷനോട് എൽ.ഡി.എഫിന് മൃദുസമീപനം; കടുപ്പിച്ച്‌ യു.ഡി.എഫും ബി.ജെ.പിയും

തിരുവനന്തപുരം: കോടതിവരെയെത്തിയ ഇരട്ടവോട്ടുസംബന്ധിച്ച പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് മൃദുസമീപനവുമായി ഇടതുമുന്നണി. എന്നാൽ കമ്മിഷന്റെ ഭാഗത്ത് ഗുരുതരമായ പിഴവുണ്ടെന്ന് കോൺഗ്രസും വീഴ്ച തിരുത്തേണ്ടത് കമ്മിഷനാണെന്നു ബി.ജെ.പിയും ആവർത്തിക്കുന്നു.ക്രമക്കേടു സംബന്ധിച്ച് കോൺഗ്രസും ബി.ജെ.പിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കു പുറമേ തിരഞ്ഞടുപ്പ് കമ്മിഷനെയും പരാതിയുമായി സമീപിച്ചെങ്കിലും അത്തരമൊരു നീക്കം സി.പി.എമ്മിന്റെയോ ഇടതുമുന്നണിയുടെയോ ഭാഗത്തുണ്ടായില്ല. അതേസമയം ഇടതുമുന്നണിക്കുവേണ്ടിയാണ് പട്ടികയിൽ ക്രമക്കേടെന്ന ആരോപണം അവർ ചെറുക്കുന്നുമുണ്ട്.പട്ടികയിൽ പേരുകളുടെ ആവർത്തനം അബദ്ധത്തിൽ (ക്ലറിക്കൽ എറർ) ആകാമെന്നും ബോധപൂർവമായും ഉണ്ടാകാമെന്നും കമ്മിഷൻ ആവശ്യമുള്ള നടപടിയെടുക്കുമെന്നുമാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രതികരിച്ചത്. കമ്മിഷൻ തിരുത്തൽ നടപടിയുമായി മുന്നോട്ടുപോകുമ്പോൾ പരാതി നൽകേണ്ടതില്ലെന്നും ഒരാൾ, ഒരുവോട്ട് എന്നതാണ് മുന്നണിയുടെ നയമെന്നും സി.പി.ഐ. നേതാവും എം.പിയുമായ ബിനോയ് വിശ്വവും പറഞ്ഞു. ഇടതുമുന്നണിക്ക്‌ തുടർഭരണത്തിന് വ്യാജവോട്ടുകൾ കൂട്ടത്തോടെ ചേർത്തെന്ന ആരോപണമാണ് കണക്കുകളോടെ തുടക്കംതൊട്ടേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയത്. ഒന്നൊന്നായി കണക്കുകൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നിലെത്തിക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷനേതാവിന്റെ അമ്മയുടെയും യു.ഡി.എഫുകാരുടെയുമൊക്കെ പേരുകൾ പട്ടികയിലുണ്ടെന്നു പറഞ്ഞ് ചെന്നിത്തലയ്ക്കെതിരേ നീങ്ങുകയായിരുന്നു ഇടതുനേതാക്കൾ. ഇരട്ടവോട്ടുകളെ വൈകി അംഗീകരിച്ച ബി.ജെ.പിയും പരാതിയുമായി കമ്മിഷനു മുന്നിലെത്തിയതോടെ വിവാദം കടുത്തു. ചെന്നിത്തല പറഞ്ഞ ഇരട്ടവോട്ടിന്റെ കണക്കല്ല കമ്മിഷൻ പരിശോധനയിൽ കണ്ടെത്തിയതും കോടതിയിൽ പറഞ്ഞതും.


from mathrubhumi.latestnews.rssfeed https://ift.tt/3fuciz8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages