ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. വാക്സിൻ ക്ഷാമവും ഓക്സിജൻ ക്ഷാമവും പരിഹരിക്കുമെന്നും മതിയായ കിടക്കകൾ രോഗികൾക്കായി തയ്യാറാക്കുമെന്നും സർക്കാർ ആവർത്തിച്ച് ഉറപ്പുനൽകുമ്പോഴും ശ്മശാനങ്ങളിൽ ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും ആശുപത്രിയിൽ പ്രവേശനം ലഭിക്കാനായി കെഞ്ചുന്ന രോഗികളുടെ കുടുംബാംഗങ്ങളുടെ അനുഭവങ്ങളും ആശങ്ക ഉയർത്തുകയാണ്. കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന ഡൽഹിയിൽ നിന്ന് പുറത്തുവരുന്ന പല കാഴ്ചകളും ഹൃദയഭേദകമാണ്. ലോക് നായക് ജയ് പ്രകാശ് ആശുപത്രിക്ക് മുന്നിൽ ആംബുലൻസിലും സ്വകാര്യവാഹനങ്ങളിലുമായി അടിയന്തര ചികിത്സ ആവശ്യമായ നിരവധി രോഗികളാണ് പ്രവേശനം കാത്തുകിടക്കുന്നത്. എവിടെയെങ്കിലും പ്രവേശനം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ പലരും ആശുപത്രികളായ ആശുപത്രികളിലെല്ലാം കയറി ഇറങ്ങുന്നു. ഭാര്യ റൂബി ഖാനെ ബൈക്കിന് പിറകിലിരുത്തി ഡൽഹി സ്വദേശിയായ അസ്ലം ഖാൻ കയറിയിറങ്ങിയത് മൂന്ന് ആശുപത്രികളാണ്. കിടക്കകൾ നിറഞ്ഞതിനാൽ റൂബിയെ പ്രവേശിപ്പിക്കാൻ മൂന്നുആശുപത്രികളും തയ്യാറായില്ല. എന്റെ ഭാര്യ മരിച്ചുപോകും ദയവുചെയ്ത് അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആശുപത്രിക്ക് മുന്നിൽ നിന്ന് ജീവനക്കാരോട് കരഞ്ഞുകൊണ്ട് യാചിക്കുന്ന അസ്ലം ഖാന്റെ വീഡിയോ ആരുടെയും കരളലയിക്കും. ഞാൻ വേണമെങ്കിൽ നിങ്ങളുടെ കാലുപിടിക്കാം. കിടക്കയില്ലെന്ന് അവർ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അവളെ നിലത്ത് കിടത്തിയെങ്കിലും ചികിത്സിക്കാമോ? അവളെ എങ്ങനെയാണ് മരണത്തിന് വിട്ടുകൊടുക്കാനാകുക. അസ്ലം ചോദിക്കുന്നു. പരിശോധനയിൽ നെഗറ്റീവായിട്ടും ഇപ്പോഴും പല രോഗികൾക്കും ശ്വാസതടസ്സം നേരിടുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം ഓക്സിജൻ ക്ഷാമവും ഡൽഹി അഭിമുഖീകരിക്കുന്നുണ്ട്. കേന്ദ്രം കൂടുതൽ ഓക്സിജൻ വിതരണം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും എന്നാൽ അതിൽകൂടുതൽ ഓക്സിജൻ നിലവിൽ ആവശ്യമുണ്ടെന്നും അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം 26,169 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. 306 പേർ കോവിഡ് മൂലം മരിച്ചതായി സ്ഥിരീകരിച്ചു. ഡൽഹിയിൽ ഇതുവരെ 9,56,348 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 91,618 പേരാണ് ചികിത്സയിലുളളത്. കോവിഡ് ബാധിച്ച് ഇതുവരെ 13,193 പേർ മരിച്ചു. Content highlights:My wife will die, please admit her, mans plea to the hospital staff
from mathrubhumi.latestnews.rssfeed https://ift.tt/2QQVFDz
via
IFTTT
No comments:
Post a Comment