ബാലുശ്ശേരിയിലും സംഘര്‍ഷം: കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു, കാര്‍ തകര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 8, 2021

ബാലുശ്ശേരിയിലും സംഘര്‍ഷം: കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു, കാര്‍ തകര്‍ത്തു

കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളത്ത് കോൺഗ്രസ് ഓഫീസിന് തീയിട്ടു. പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് സി പി എം കോൺഗ്രസ് സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ കോൺഗ്രസ് ഓഫീസിന് തീയിട്ടത്. ഓഫീസ് അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകൻ ലത്തീഫിന്റെ വീടിന് നേരെ കല്ലെറിയുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർക്കുകയും ചെയ്തു. പാനൂർ കൊലപാതകത്തിന്റെ തുടർച്ചയായിട്ടായിരുന്നു ബാലുശ്ശേരി കരുമലയിൽ ഇന്നലെ സി.പി.എം കോൺഗ്രസ് സംഘർഷം ഉണ്ടായത്. യു ഡി എഫിന്റെ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഘർഷം ഉണ്ടായത്.ഇതിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പുലർച്ചെ ഓഫീസിന് തീയിട്ടത്. ഇവിടെ വലിയ രീതിയിൽ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. Content Highlights:CPM-Congress clash, Congress office set on fire in Balussery


from mathrubhumi.latestnews.rssfeed https://ift.tt/2RlYs7Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages