കോട്ടയം: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ഇരു കേരള കോൺഗ്രസും നെഞ്ചിടിപ്പിൽ. രാഷ്ട്രീയനിലപാട് ശരിയായിരുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ് ജോസ് കെ. മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എമ്മിന്റെ ലക്ഷ്യമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമടക്കമുള്ള നിയമകടമ്പകളാണ് പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസിന് കടക്കാനുള്ളത്. കടുത്തുരുത്തി, ചങ്ങനാശ്ശേരി, തൊടുപുഴ, ഇടുക്കി എന്നിവിടങ്ങളിലാണ് ഇരു േകരള കോൺഗ്രസുകളും നേർക്കുനേർ ഏറ്റുമുട്ടുന്നത്. നേതാവും അണികളും പോരാട്ടത്തിൽ ജോസ് കെ. മാണി പാലായിലും പി.ജെ. ജോസഫ് തൊടുപുഴയിലും മത്സരിക്കുന്നു. ജോസിന് യു.ഡി.എഫിലെത്തിയ മാണി സി. കാപ്പൻ കടുത്ത വെല്ലുവിളിയുയർത്തുന്നു. പാർട്ടിയെ നയിക്കുന്നവർ എന്ന നിലയിലും മുന്നണിയിലെ തുടർന്നുള്ള സ്വാധീനം ഉറപ്പിക്കുന്നതിനും ഇരുവർക്കും ജയം അനിവാര്യമാണ്. മുഖ്യമന്ത്രി പങ്കെടുത്ത വമ്പൻയോഗമാണ് ജോസ് കെ. മാണിക്കായി ഇടത് മുന്നണി പാലായിൽ സജ്ജമാക്കിയത്. പി.ജെ. ജോസഫിനായി യു.ഡി.എഫ്. നേതാക്കളും രാഹുൽഗാന്ധിയും പ്രചാരണത്തിനെത്തി. കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഇടുക്കി എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് മത്സരമാണ്. കടുത്തുരുത്തി ഇരുകൂട്ടർക്കും അഭിമാനപ്രശ്നമാണ്. ജോസഫ് കഴിഞ്ഞാൽ പാർട്ടിയിലെ ശക്തനായ നേതാവ് മോൻസ് ജോസഫിനെ നേരിടുന്നത് ജോസ് കെ. മാണിയുടെ വലംകൈയായ സ്റ്റീഫൻ ജോർജാണ്. പ്രശ്നങ്ങളും സാധ്യതകളും ജോസഫ് വിഭാഗത്തിന് പി.സി. തോമസുമായുള്ള ലയനത്തോടെ പാർട്ടിയുടെ അംഗീകാരമെന്ന കടമ്പ കടക്കാനായി. പി.സി.യുടെ സ്വന്തമായിരുന്ന ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് പാർട്ടി അവരുടേതുകൂടിയായി. പി.സി. ശക്തമായി പ്രചാരണത്തിനുമുണ്ട്. 10 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. വൈകീയെങ്കിലും ട്രാക്ടർ ഒാടിക്കുന്ന കർഷകൻ എന്ന ചിഹ്നം ലഭിച്ചു. ആദ്യഘട്ടത്തിൽ ചിഹ്നമില്ലാത്ത കേരള കോൺഗ്രസ് സ്ഥാനാർഥികളുടെ പോസ്റ്ററിൽ മറുവിഭാഗം രണ്ടില ഒട്ടിച്ചത് ആശയക്കുഴപ്പിന് ഇടയാക്കിയെങ്കിലും അതിനെയും അതിജീവിച്ചു. മികച്ച വിജയം പാർട്ടിയുടെ ചിഹ്നം അടക്കമുള്ള തുടർനടപടികൾക്ക് ജോസഫിന് അനിവാര്യമാണ്. യു.ഡി.എഫ്. വിട്ടുവന്നശേഷം തദ്ദേശതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ജോസ് കെ. മാണിക്ക് അതേനേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ഉറപ്പാക്കണം. കോട്ടയത്ത് സി.പി.എം. നൽകിയ വലിയ പരിഗണന വിജയമാക്കി മാറ്റണം. 13 സീറ്റ് കിട്ടിയെങ്കിലും കുറ്റ്യാടി സി.പി.എമ്മിന് മടക്കിനൽകേണ്ടിവന്നു. സി.പി.എമ്മിൽനിന്ന് കേരള കോൺഗ്രസിലെത്തിച്ച പിറവത്തെ സിന്ധുമോൾ ജേക്കബിന്റെ വിജയവും അവർക്ക് പ്രധാനമാണ്. അവിെട പ്രാദേശിക എതിർപ്പിനെ മറികടന്നാണ് സിന്ധുവിനെ മത്സരിപ്പിക്കുന്നത്. പാലാ നഗരസഭയിൽ സി.പി.എം.-കേരള കോൺഗ്രസ് (എം) കൗൺസിലർമാർ തമ്മിണ്ടായ സംഘർഷം അതിനിടെ കല്ലുകടിയായി. Content Highlights:kerala congress, Jose k mani p j joseph
from mathrubhumi.latestnews.rssfeed https://ift.tt/3wtX4A4
via
IFTTT
No comments:
Post a Comment