കോവിഡിലും കുതിച്ച്‌ റെയിൽവേ; ചരക്കുഗതാഗതത്തിൽ റെക്കോഡ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 4, 2021

കോവിഡിലും കുതിച്ച്‌ റെയിൽവേ; ചരക്കുഗതാഗതത്തിൽ റെക്കോഡ്‌

കോട്ടയം: കോവിഡ്‌ പ്രതിസന്ധിക്കിടയിലും ചരക്കു ഗതാഗതത്തിൽ മുന്നോട്ട്‌ കുതിച്ച്‌ ഇന്ത്യൻ റെയിൽവേ. ചരക്കു ഗതാഗതത്തിലൂടെയുള്ള വരുമാനത്തിലും കണക്കുകൾ തിരുത്തിക്കുറിച്ചു. 2020-21 സാമ്പത്തിക വർഷം ഗുഡ്‌സ്‌ ട്രെയിനുകളിലൂടെ 1232.63 മില്യൺ ടൺ ചരക്കുഗതാഗതം സാധ്യമാക്കി. 2019-20 സാമ്പത്തിക വർഷം ഇത്‌ 1209.32 മില്യൺ ടൺ ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ചരക്കുനീക്കത്തിലൂടെ 1,17,386 കോടി രൂപയാണ് വരുമാനം. 2019-20 വർഷം ഇത്‌ 1,13,897 കോടി രൂപയായിരുന്നു. സെപ്‌റ്റംബർ മുതൽ മാർച്ച്‌ വരെയുള്ള മാസങ്ങളിൽ തുടർച്ചയായി ചരക്കുഗതാഗതത്തിൽ വർധനയുണ്ടായി. കൽക്കരി, ഇരുമ്പയിര്‌, ഭക്ഷ്യധാന്യങ്ങൾ വളം, സിമന്റ്‌ എന്നിവയാണ്‌ കൂടുതലായി എത്തിച്ചത്‌. കോവിഡിന്റെ പശ്‌ചാത്തലത്തിൽ ചരക്കുനീക്കം ആകർഷകമാക്കാൻ റെയിൽവേ പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ഗുഡ്‌സ്‌ ട്രെയിനുകളുടെ വേഗം മുൻ വർഷത്തേക്കാൾ ഇരട്ടിയാക്കാനായി. മണിക്കൂറിൽ ശരാശരി 44 കിലോമീറ്റർ വേഗം കൈവരിച്ചെന്നാണ്‌ വിലയിരുത്തൽ. നിലവിൽ ഗുഡ്‌സ്‌ ട്രെയിനുകളുെട വേഗം ശരാശരി 25 കിലോമീറ്ററാണ്‌. റെയിൽവേ നടപ്പാക്കിയ ഫ്രൈറ്റ്‌ ഓപ്പറേഷൻസ്‌ ഇൻഫർമേഷൻ സിസ്‌റ്റം ചരക്കുഗതാഗതത്തിൽ മുന്നേറ്റത്തിന്‌ വഴിയൊരുക്കി.അടുത്ത മൂന്നുവർഷംകൊണ്ട് ചരക്കുഗതാഗതം ഒരുവർഷം 2024 മില്യൺ ടൺ ആക്കി ഉയർത്തുകയാണ്‌ റെയിൽവേ ബോർഡിന്റെ ലക്ഷ്യം. ഇതിനായി ‘വിഷൻ 2024’ എന്ന പദ്‌ധതിക്കും രൂപം കൊടുത്തിട്ടുണ്ട്‌.


from mathrubhumi.latestnews.rssfeed https://ift.tt/2PxbD5e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages