വെല്ലിങ്ടൺ:ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ന്യൂസീലൻഡ് താൽക്കാലിക യാത്രാവിലക്കേർപ്പെടുത്തി. ഏപ്രിൽ 11 മുതൽ ഏപ്രിൽ 28 വരെയാണ് വിലക്ക്. ഇന്ത്യയിൽ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലൻഡ് പൗരന്മാർക്കും വിലക്ക് ബാധകമാണ്. കർശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേണെഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന പശ്ചാത്തലത്തിലാണ് ന്യൂസീലൻഡിന്റെ നടപടി. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. Content Highlights:New Zealand suspends entry for travellers from India over Covid-19 surge
from mathrubhumi.latestnews.rssfeed https://ift.tt/3fW8iaL
via
IFTTT
No comments:
Post a Comment