കോവിഡ്‌ വ്യാപനം അതിതീവ്രം: ഒറ്റ ദിവസം മൂന്നു ലക്ഷത്തിലേറെ രോഗികളെന്ന് അനൗദ്യോഗിക കണക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 21, 2021

കോവിഡ്‌ വ്യാപനം അതിതീവ്രം: ഒറ്റ ദിവസം മൂന്നു ലക്ഷത്തിലേറെ രോഗികളെന്ന് അനൗദ്യോഗിക കണക്ക്‌

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3.16 ലക്ഷം പേർക്കെന്ന് അനൗദ്യോഗിക കണക്ക്. ഇതുവരെ ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കോവിഡ് രോഗബാധയാണിത്. 24 മണിക്കൂറിനിടെ 2,102 പേർ മരിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക കണക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടാനിരിക്കുന്നതേയുള്ളൂ. ബുധനാഴ്ച ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയ കോവിഡ് കേസുകൾ ക്രോഡീകരിച്ചാൽ രോഗികളുടെ എണ്ണം 3,15,925 ആകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി. മരണ സംഖ്യ 184600 കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,041 ആയിരുന്നു. ഇതിനു മുൻപ് ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗബാധാ നിരക്ക് അമേരിക്കയിലാണ്. 2021 ജനുവരി എട്ടിന് റിപ്പോർട്ട് ചെയ്ത 3,07,581 കേസുകളാണ് അത്. ഇതിനെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്ക്. ഇന്ത്യയിൽ ഒരു ലക്ഷം കടന്നത് ഏപ്രിൽ നാലിന് ആണ്. അവിടെനിന്ന് വെറും 17 ദിവസംകൊണ്ടാണ് കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. ഇക്കാലത്തെ പ്രതിദിന വർധന 6.76 ശതമാനമായിരുന്നു. അമേരിക്കയിൽ രോഗബാധ ഒരു ലക്ഷത്തിൽനിന്ന് മൂന്നു ലക്ഷത്തിലേക്ക് എത്താൻ എടുത്തത് 65 ദിവസമാണ്. 1.58 ശതമാനമായിരുന്നു പ്രതിദിന വർധന. ഒരു ലക്ഷത്തിൽ അധികം പ്രതിദിന കേസുകൾ രേഖപ്പെടുത്തിയിട്ടുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നാലിരട്ടി പ്രതിദിന വർധനയാണ് ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. Content Highlights:Over 3 lakh new Covid-19 cases in India, highest ever


from mathrubhumi.latestnews.rssfeed https://ift.tt/2QN1vFK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages