ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറെ ആക്രമിച്ചു; ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 18, 2021

ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറെ ആക്രമിച്ചു; ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ

കൊല്ലം : ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരൻ വനിതാ കണ്ടക്ടറെ ആക്രമിച്ചു. പരിക്കേറ്റ കണ്ടക്ടർ കല്ലമ്പലം പി.പി.കോട്ടേജിൽ വി.റോഷ്നി(45)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരനായ രാജസ്ഥാൻ സ്വദേശി ഓംപ്രകാശി(30)നെ ബസിലെ മറ്റ് യാത്രക്കാർ തടഞ്ഞുവെച്ച് ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്റ്റ്പാസഞ്ചർ ബസിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആറ്റിങ്ങലിൽനിന്ന് കയറിയ യാത്രക്കാരൻ പിന്നിൽ ലഗേജ് വെച്ച് മുന്നിൽ ഇരിക്കുകയായിരുന്നു. ബസ് കൊട്ടിയത്ത് എത്തിയപ്പോൾ ലഗേജ് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഉടമസ്ഥനെ തിരക്കിയിയെങ്കിലും മറുപടി കിട്ടിയില്ല. ചിന്നക്കടയിലെത്തി ഇയാൾ ലഗേജുമായി ഇറങ്ങാൻ നോക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ബഹളംവെച്ച ഓംപ്രകാശ് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. കണ്ടക്ടർ തൊഴിയേറ്റ് നിലത്തുവീണശേഷവും അക്രമം തുടർന്നു. ബസിൽ വീണുപോയ തന്നെ യാത്രക്കാരാണ് രക്ഷപ്പെടുത്തിയതെന്ന് കണ്ടക്ടർ പറഞ്ഞു. അവരിടപെട്ട് ഇയാളെ പിടിച്ചുവെച്ച് ബസ് സ്റ്റാൻഡിലേക്ക് വിടുകയായിരുന്നു. കൊല്ലം ഇൗസ്റ്റ് പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/32r0uWC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages