‘ലോക്ഡൗൺ’ ഇന്നും തുടരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 24, 2021

‘ലോക്ഡൗൺ’ ഇന്നും തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനം ചെറുക്കാൻ സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരും. ശനിയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ജനങ്ങൾ സഹകരിച്ചതോടെ ലോക്ഡൗണിനു സമാനമായ അന്തരീക്ഷമായിരുന്നു സംസ്ഥാനത്ത്. ഹയർ സെക്കൻഡറി പരീക്ഷകളും അത്യാവശ്യ സർവീസുകളും തടസ്സമില്ലാതെ നടന്നു. ശനിയാഴ്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച കൂടുതൽ കർശനമാക്കും. പരിശോധനയും വ്യാപകമാക്കും. ഞായറാഴ്ച പൊതുഗതാഗത സൗകര്യം പരിമിതമായിരിക്കും. അത്യാവശ്യത്തിനു പുറത്തിറങ്ങുന്നവർ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. അത്യാവശ്യ സർവീസുകളും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും മാത്രമേ പ്രവർത്തിക്കൂ. റെസ്‌റ്റോറൻറുകളിൽനിന്ന് പാഴ്‌സൽ വാങ്ങാം. ഹോം ഡെലിവറിയും അനുവദിക്കും. അനാവശ്യ യാത്രകൾ തടയാൻ ജില്ലാ അതിർത്തികളിൽ പരിശോധനയുണ്ടാവും. നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച 62.91 ലക്ഷം രൂപ പിഴയീടാക്കി. മുഖാവരണം ധരിക്കാത്തതിന് 9145 പേർക്കെതിരേ കേസെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2QWolLa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages