മുംബൈ: കോവിഡ് പ്രതിരോധകുത്തിവെപ്പെടുത്തവർക്കു നൽകുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ നൽകുന്നുണ്ടെങ്കിൽ കോവിഡ് വന്ന് ജീവൻ നഷ്ടമായവരുടെ മരണസർട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ വെക്കണമെന്ന് എൻ.സി.പി. രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്ത്വം കേന്ദ്രസർക്കാരിനാണ്. എൻ.സി.പി. വക്താവ് നവാബ് മാലിക് കുറ്റപ്പെടുത്തി.കോവിഡ് പ്രതിരോധകുത്തിവെപ്പു നടത്തുന്നതിന്റെ നേട്ടം തന്റേതാണെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിൽ രോഗംവന്ന് ഇത്രയധികം ആളുകൾ മരിച്ചതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറാകണം. കോവിഡ് പിടിപെടുന്നവരുടെ എണ്ണം വർധിക്കുന്നതുപോലെ മരിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്-അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3ajxRPC
via
IFTTT
No comments:
Post a Comment