പത്തനംതിട്ട:ആറന്മുളയിൽ സിപിഎം തോൽവി സമ്മതിച്ചുവെന്ന് കെ.ശിവദാസൻ നായർ. പരാജയത്തിനു ന്യായീകരണം കണ്ടെത്താനാണ് ഇപ്പോൾ ശ്രമം. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് സിപിഎം ശ്രമിച്ചുവെന്നും ശിവദാസൻ നായർ ആരോപിച്ചു.മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി വോട്ടുകൾ തനിക്ക് കിട്ടിയിട്ടില്ല. 2016ൽ ബിജെപിയിലേക്ക് പോയ യുഡിഎഫ് വോട്ടുകൾ തിരികെ വരികയാണ് ഉണ്ടായത്. പ്രാദേശിക കാരണങ്ങളാൽ യുഡിഎഫിലെ ഒരു വിഭാഗം കഴിഞ്ഞ തവണ മാറി വോട്ടുചെയ്തു. പോയ തവണ ഇടതുപക്ഷത്തിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ട ക്രിസ്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ വോട്ടുകൾ ഇക്കുറി ഭിന്നിച്ചു പോയി, യുഡിഎഫിലെ ഐക്യം, ഇത്തവണത്തെ ശക്തമായ പ്രചാരണം എല്ലാം യുഡിഎഫിന്റെ വിജയത്തിന് കാരണമാകുമെന്നും മുൻ എം.എൽ.എ ആയ ശിവദാസൻ നായർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആറന്മുളയിൽ ഒരു വിഭാഗം ബിജെപി വോട്ടുകൾ യുഡിഎഫിന് കിട്ടിയെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാവ് കെ. അനന്തഗോപൻ പ്രതികരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
from mathrubhumi.latestnews.rssfeed https://ift.tt/3fPK8Pg
via
IFTTT
No comments:
Post a Comment