വാഷിങ്ടൺ: ആറ് കോടിഡോസ് ആസാട്രാസെനക്ക കോവിഡ് വാക്സിൻ മറ്റു രാജ്യങ്ങൾക്ക് നൽകാനൊരുങ്ങി അമേരിക്ക. ഫെഡറൽ സേഫ്റ്റി അവലോകനത്തിനു ശേഷമായിരിക്കും വാക്സിൻ മറ്റു രാജ്യങ്ങൾക്ക് നൽകുക.വൈറ്റ് ഹൗസ് സീനിയർ കോവിഡ് 19 അഡ്വൈസർ ആൻഡി സ്ലാവിറ്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. "ലഭ്യമാകുന്നതിന് അനുസരിച്ച് യു.എസ്. ആറ് കോടി ആസ്ട്രാസെനക്ക ഡോസുകൾ മറ്റ് രാജ്യങ്ങൾക്ക് നൽകും",സ്ലാവിറ്റ് ട്വീറ്റ് ചെയ്തു. BREAKING: U.S. to release 60 million Astra Zeneca doses to other countries as they become available. — Andy Slavitt (@aslavitt46) April 26, 2021 നാൽപ്പത് ലക്ഷത്തോളം ആസ്ട്രാസെനക്ക വാക്സിൻ കാനഡയിലേക്കും മെക്സിക്കോയിലേക്കും അയക്കുമെന്ന് മാർച്ചിൽ ബൈഡൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. വിവിധ ലോകരാജ്യങ്ങളിൽ ആസ്ട്രാസെനക്ക വാക്സിൻ ഉപയോഗിക്കുന്നുണ്ടെങ്കിലും യു.എസ്.ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. content highlights:us to share 60 million dose astra zeneca vaccine to other countries
from mathrubhumi.latestnews.rssfeed https://ift.tt/3dSgtDG
via
IFTTT
No comments:
Post a Comment