കോവിഡ് ചികിത്സയിൽ ആടലോടകത്തിന്റെ സാധ്യതയെക്കുറിച്ച് ഗവേഷണം; എലികളിൽ നടത്തിയ പഠനം വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 20, 2021

കോവിഡ് ചികിത്സയിൽ ആടലോടകത്തിന്റെ സാധ്യതയെക്കുറിച്ച് ഗവേഷണം; എലികളിൽ നടത്തിയ പഠനം വിജയം

കോട്ടയം: ശ്വാസകോശരോഗങ്ങൾക്ക് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ആടലോടകം എന്ന സസ്യത്തിന് കോവിഡ് പ്രതിരോധത്തിൽ മുഖ്യപങ്കുവഹിക്കാനാകുമെന്ന് ഗവേഷണഫലം. എലികളിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് പ്രതീക്ഷയേകുന്നത്. സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജി(സി.സി.എം.ബി.), കൗൺസിൽ ഓഫ് സയന്റിഫിക് റിസർച്ച്, സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക് ആൻഡ് ഇന്റഗേറ്റീവ് ബയോളജി തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. റെസ്പിറേറ്ററി റിസർച്ച് സെന്റർ, പ്രകൃതി ആൻഡ് ജിനോമിക്‌സ്, സെന്റർ ഫോർ ട്രാൻസലേഷണൽ റിസർച്ച് ഇൻ ലങ് ഡിസീസ് തുടങ്ങിയ സ്ഥാപനങ്ങളും സഹകരിച്ചു.മൃഗങ്ങളിൽ പരീക്ഷണം നടത്തുന്നതിനുള്ള സി.പി.സി.എസ്.ഇ.എ.മാനദണ്ഡം പാലിച്ച് എട്ടുമുതൽ പത്തുവരെ ആഴ്ച പ്രായമുള്ള എലികളിലായിരുന്നു പരീക്ഷണം. ആടലോടകത്തിൽനിന്ന് ശാസ്ത്രീയമായി വേർതിരിച്ചെടുത്ത ഘടകം 130 മില്ലിഗ്രാം വീതം രണ്ടുനേരമാണ് നൽകിയത്. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത് സോഡിയം പെന്റോബാർബിറ്റൽ അനസ്‌തേഷ്യ നൽകിയും. ആടലോടകത്തിൽനിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങൾ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതായി സംഘം കണ്ടെത്തി. രക്തത്തിൽ ഓക്‌സിജൻ അളവ് കുറയൽ, ശ്വാസകോശഭിത്തിയുടെ ശേഷിക്കുറവ്, ശ്വാസകോശകലകളുടെ ശോഷണം എന്നിവയ്‌ക്കെല്ലാം ആടലോടകത്തിലെ രാസഘടകങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നാണ് പ്രാഥമിക നിഗമനം. ആടലോടകത്തിലെ 21 രാസഘടകങ്ങൾ ശരീരത്തിൽ ഓക്‌സിജൻ തോത് കൂടുതൽ ലഭിക്കുന്നതിന് ഇടയാക്കും. കോവിഡ് ബാധിതരിൽ വൈറസ് ബാധയുടെ ആഘാതം കുറയ്ക്കാനാവുമെന്നും പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ജനിതകമാറ്റം സംഭവിക്കുമെന്നുമാണ് പഠനഫലം വെളിവാക്കിയത്. ആടലോടകം ആയുർവേദത്തിൽഅമരകോശം, ചരകസംഹിത തുടങ്ങി ഇന്ത്യയിലെ ആയുർവേദ ഗ്രന്ഥങ്ങളിലെല്ലാം ആടലോടകം ഉപയോഗിച്ചുള്ള ചികിത്സാവിധികളുണ്ട്. മലബാർ നട്ട് എന്ന പേരിൽ അറിയപ്പെടുന്ന ഇതിന്റെ ഇല, പൂവ്, വേര്, കായ തുടങ്ങിയവയെല്ലാം കഷായങ്ങൾക്ക് ഉപയോഗിക്കുന്നു. ചുമ, രക്തം കലർന്ന കഫം, ക്ഷയം, പനി, ശ്വാസതടസ്സം തുടങ്ങി ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് വിവിധ മരുന്നുകൾ ഇതിൽനിന്ന് തയ്യാറാക്കുന്നുണ്ട്. ഹോമിയോ, യൂനാനി മരുന്നുകളിലും ആടലോടക ഘടകങ്ങൾ ഉപയോഗിക്കുന്നു. ഇലയുടെ നീര് ചേർത്ത് മുട്ട കഴിക്കുന്നത് ചുമയ്ക്ക് നാട്ടുവൈദ്യത്തിലെ ചികിത്സയുമാണ്. ഇഞ്ചിനീര്, കൽക്കണ്ടം, തേൻ എന്നിവയെല്ലാം ചേർത്ത് ആടലോടകനീര് ഔഷധമായി ഉപയോഗിക്കാൻ വിധികളുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3n3oFE7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages