സഹോദരിമാർക്ക് കന്യകാത്വപരിശോധന; വിവാഹമോചനത്തിന് ജാത്‌ പഞ്ചായത്ത് നിർദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 10, 2021

സഹോദരിമാർക്ക് കന്യകാത്വപരിശോധന; വിവാഹമോചനത്തിന് ജാത്‌ പഞ്ചായത്ത് നിർദേശം

മുംബൈ: കോലാപ്പുരിൽ വിവാഹശേഷം ഭർതൃഗൃഹത്തിൽ നടത്തിയ കന്യകാത്വപരിശോധനയിൽ വിജയിച്ചില്ലെന്നാരോപിച്ച് സഹോദരിമാർക്ക് വിവാഹമോചനം നിർദേശിച്ച് ജാത് പഞ്ചായത്ത്. തുടർന്ന് രണ്ടുയുവതികളുടെയും പരാതിയിൽ ഇവരുടെ ഭർത്താക്കൻമാരുടെയും ജാത് പഞ്ചായത്ത് നേതാക്കളുടെയും പേരിൽ പോലീസ് കേസെടുത്തു. ഒരു പ്രത്യേക ജാതിയിൽപ്പെട്ട പ്രമാണികൾ കൂടിച്ചേർന്ന് ജാതിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുന്ന സംവിധാനമാണ് ജാത് പഞ്ചായത്ത്. കോലാപ്പുരിലെ കാഞ്ചർഭട്ട് സമുദായത്തിൽപ്പെട്ട രണ്ട് യുവതികളാണ് പരാതിയുമായി രംഗത്തെത്തിയത്. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ഭർതൃഗൃഹത്തിലെത്തിയപ്പോഴാണ് ഇവരെ കന്യകാത്വപരിശോധനയ്ക്ക് വിധേയമാക്കിയത്. തുടർന്ന് കന്യകമാരല്ലെന്നാരോപിച്ച് ഭർത്താക്കൻമാരും വീട്ടുകാരും ഉപദ്രവിക്കാൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നു. ബന്ധം തുടരണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ വീട്ടിൽനിന്ന് ഇറക്കിവിടുമെന്നും ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തിയെന്നും സഹോദരിമാർ പറഞ്ഞു. ഇതിന്റെ പേരിൽ ഭർത്താക്കൻമാർ തങ്ങളെ നിരന്തരം മർദിക്കുമായിരുന്നെന്നും ഇവർ പറയുന്നു. പിന്നീട് ഇവരെ ഭർതൃവീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്ന് പ്രശ്നംപരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവതികളുടെ വീട്ടുകാർ പ്രദേശത്തെ ജാത് പഞ്ചായത്തിനെ സമീപിച്ചിരുന്നു. പ്രശ്നപരിഹാരത്തിനായി ജാത് പഞ്ചായത്ത് അംഗങ്ങൾ യുവതികളുടെ അമ്മയിൽനിന്ന് നാൽപ്പതിനായിരത്തോളം രൂപ വാങ്ങുകയും ചെയ്തു. 2021 ഫെബ്രുവരിയിൽചേർന്ന ജാത് പഞ്ചായത്ത് യോഗത്തിലാണ് പരിഹാരം വിവാഹമോചനമെന്ന് പ്രഖ്യാപിച്ചത്. അതോടൊപ്പം തങ്ങളെ സമുദായത്തിൽനിന്ന് പുറത്താക്കിയെന്ന തീരുമാനമെടുത്തെന്നും ഇവരുടെ പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. Content Highlights:Woman fails 'virginity test', she and sister face 'divorce' order from 'jaat panchayat'


from mathrubhumi.latestnews.rssfeed https://ift.tt/2RswMOL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages