ലൈഫ് മിഷൻ കേസിലെ പ്രതിയായ സന്തോഷ് ഈപ്പനാണ് വടക്കാഞ്ചേരി മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രചരണത്തിന് പണം ചിലവഴിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അനിൽ അക്കര. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ 140 മണ്ഡലങ്ങളിലെ ഇടതുപക്ഷത്തിന്റെ പ്രചരണ രീതിയല്ല വടക്കാഞ്ചേരിയിലുള്ളത്. ഇവിടെ മുഴുവൻ പി.ആർ ഏജൻസികളാണ്. ഒരു സിനിമ റിലീസാവുന്ന സമയത്ത് ഫ്ളക്സ് ബോർഡുകൾ വെയ്ക്കുന്ന പോലെയാണ് ഇവിടത്തെ പ്രചരണരീതി. പ്രചരണവുമായി ബന്ധപ്പെട്ട് ഒരുകോടിയിലേറെ ഫ്ളക്സ് ബോർഡുകൾ മണ്ഡലത്തിൽ വെച്ചിട്ടുണ്ട്. സി.പി.എമ്മിനു വേണ്ടി പ്രചരണകാര്യങ്ങൾ പിന്നിൽ നിന്ന് നിയന്ത്രിക്കുന്നത് സന്തോഷ് ഈപ്പനാണ് - അനിൽ അക്കര പറഞ്ഞു. ഇത് സംബന്ധിച്ച പരാതി ഇലക്ഷൻ കമ്മീഷന് നൽകിയിട്ടുണ്ട്. മണ്ഡലത്തിൽ ജയം ഉറപ്പെന്നും അനിൽ അക്കര പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3sOq43p
via
IFTTT
No comments:
Post a Comment