ഇ.ഡിക്ക് എതിരായ അന്വേഷണം; ലക്ഷ്യം കണ്ട രാഷ്ട്രീയ തീരുമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 16, 2021

ഇ.ഡിക്ക് എതിരായ അന്വേഷണം; ലക്ഷ്യം കണ്ട രാഷ്ട്രീയ തീരുമാനം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനിടയിൽ രാഷ്ട്രീയ ഉന്നതങ്ങളിലേക്ക് എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടറേറ്റ് (ഇ.ഡി.) എത്താതിരിക്കാനുള്ള തടയണയായിരുന്നു ക്രൈംബ്രാഞ്ച് കേസുകൾ. സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഉന്നതതലത്തിലേക്ക് നീക്കാൻ ഇ.ഡി. ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. തിരഞ്ഞെടുപ്പിനിടയിൽ ഇത്തരമൊരു നീക്കമുണ്ടായാലുള്ള ഭവിഷ്യത്ത് തിരിച്ചറിഞ്ഞ് ക്രൈംബ്രാഞ്ചിലൂടെ ഇ.ഡി.യെ കേസുകളിൽ കുരുക്കിയിടുകയായിരുന്നു. അത് ഫലത്തിൽ ലക്ഷ്യം കണ്ടു. ക്രൈംബ്രാഞ്ച് അന്വേഷണവും ഹൈക്കോടതി കേസുമായി തിരഞ്ഞെടുപ്പുകാലം കഴിഞ്ഞു. കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടികളെ സംസ്ഥാനം ചെറുക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനും അത് രാഷ്ട്രീയ ആയുധമാക്കാനും സി.പി.എമ്മിന് സാധിച്ചു.നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന പേരിൽ ഇ.ഡി.ക്കെതിരേയുള്ള ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാന സർക്കാരിന് തിരിച്ചടിയാണ്. എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യംചെയ്യുന്ന കോടതിയെ സമീപിക്കാൻ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത് കേസുകൾക്ക് ഇനിയും ഭാവിയുണ്ടെന്ന് സൂചന നൽകുന്നു. ജനവിധി കാത്തിരിക്കുന്ന ഈ ഘട്ടത്തിൽ സർക്കാർ ഇതുവലിയ പ്രതിസന്ധിയായി കാണുന്നുമില്ല.സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് മൊഴിയായി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയിൽനിന്നാണ് ക്രൈംബ്രാഞ്ച് തുടക്കമിട്ടത്. തിരഞ്ഞെടുപ്പുസമയത്ത് ഇടതുസർക്കാരിന് കിട്ടിയ ആയുധമായിരുന്നു സ്വപ്നയുടെ ശബ്ദരേഖ. തൊട്ടുപിന്നാലെ മറ്റൊരു പ്രതി സന്ദീപ് നായർ സമാനകാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതിക്ക് ജാമ്യാപേക്ഷ നൽകിയതും ഇ.ഡി.ക്കെതിരേയുള്ള ആയുധത്തിന് മൂർച്ചകൂട്ടാൻ സഹായിച്ചു.സ്വർണക്കടത്ത് കേസിൽ ഇ.ഡി. കോടതിയിൽ സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ മുഖ്യമന്ത്രിയെക്കുറിച്ച് പരാമർശമുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അഞ്ചോ ആറോ തവണ കണ്ടിട്ടുണ്ടെന്നും കോൺസൽ ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക്‌ തന്നെ അറിയാമായിരുന്നു എന്നുമുള്ള സ്വപ്നയുടെ മൊഴി കുറ്റപത്രത്തിലുണ്ട്. യു.എ.ഇ. മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി മുഖ്യമന്ത്രിയുടെ വസതിയിൽ അദ്ദേഹത്തെ കണ്ടപ്പോൾ താൻകൂടെയുണ്ടായിരുന്നു എന്നും സ്വപ്ന ഇ.ഡി.ക്ക് മൊഴി നൽകിയിരുന്നു. സ്പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും മൊഴിയുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2OUJwN5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages