ചങ്ങനാശ്ശേരി: മുൻ മന്ത്രിയും ചങ്ങനാശ്ശേരി നഗരസഭാ മുൻ ചെയർമാനും ചങ്ങനാശ്ശേരിയുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.ജെ. ചാക്കോ അന്തരിച്ചു. 1979 ൽ ചുരുങ്ങിയ കാലം മന്ത്രിയായി സേവനം അനുഷ്ഠിക്കുവാൻ അവസരം ലഭിച്ചപ്പോൾ പെസഹാ വ്യാഴാഴ്ച പൊതു അവധി ദിവസമായി പ്രഖ്യാപിച്ചത് അദ്ദേഹമാണ്. ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നും ബി.എയും എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. 1964 ൽ ചങ്ങനാശേരി മുൻസിപ്പൽ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ട ചാക്കോഅഭിഭാഷകനെന്ന നിലയിലും അറിയപ്പെട്ടു. ചങ്ങനാശ്ശേരിയുടെ മഹത്തായ മതസൗഹാർദ്ദ പാരമ്പര്യത്തിന് കോട്ടം വരുത്തിയ പറാൽ സംഭവത്തിന് പരിഹാരമുണ്ടാക്കുന്നതിനും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും ചാക്കോ ചെയ്ത സേവനങ്ങൾ സുപ്രധാനമാണ്. 1970 ലും 1977 ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചാക്കോ വിജയിച്ചു. 1979 ൽ സി.എച്ച്. മുഹമ്മദ് കോയ രൂപീകരിച്ച മന്ത്രിസഭയിൽ ചാക്കോയെ ഉൾപ്പെടുത്തി. റവന്യൂ, ട്രാൻസ്പോർട്ട്, എക്സൈസ് വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. മിൽമ ചെയർമാൻ, പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയംഗം, ഇൻഷുറൻസ് കമ്മറ്റി മെംബർ, പെറ്റീഷൻ കമ്മറ്റി ചെയർമാൻ എന്നീ നിലകളിൽ നിയമസഭാകമ്മറ്റികളിൽ പ്രവർത്തിച്ചു. 1962 മുതൽ തുടർച്ചയായി വാഴപ്പള്ളി സർവ്വീസ് സഹകരണബാങ്കിന്റെ ഡയറക്ടർ ബോർഡ് മെമ്പറായും 1984 മുതൽ 35 വർഷക്കാലം ബാങ്കിന്റെ പ്രസിഡന്റായുംപ്രവർത്തിച്ചു. പുത്തൻപുരാണം എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3dS42GJ
via
IFTTT
No comments:
Post a Comment