ട്വന്‍റി ട്വന്‍റി പിണറായി വിജയന്‍റെ ബി ടീം, അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിയണം-പിടി തോമസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 3, 2021

ട്വന്‍റി ട്വന്‍റി പിണറായി വിജയന്‍റെ ബി ടീം, അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിയണം-പിടി തോമസ്

കൊച്ചി: പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി-ട്വന്റി എന്ന് പിടി തോമസ്. കിഴക്കമ്പലം കമ്പനി മുതലാളി പിണറായി വിജയനുമായി ചേർന്ന് ബി ടീമായി പ്രവർത്തിക്കുകയാണ്. വളരെ ആസൂത്രിതമാണ് ഇത്. ഇവർ രണ്ടുപേരും തമ്മിൽ ധാരണയുണ്ട്. സിപിഎം മത്സരിക്കുന്ന സ്ഥലങ്ങളിലൊന്നും ട്വന്റി ട്വന്റിക്ക് സ്ഥാനാർഥികളില്ല. കോൺഗ്രസിനെ വീഴ്ത്തിക്കാൻ പിണറായി വിജയൻ ഇറക്കിവിട്ട സ്ഥാനാർഥികളാണ് ട്വന്റി ട്വന്റിയുടേതെന്നും പിടി തോമസ് പറഞ്ഞു. സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന കൊടുത്തിരിക്കുന്ന കമ്പനി കിഴക്കമ്പലം കമ്പനിയാണെന്നാണ് കഴിഞ്ഞദിവസംകഴിഞ്ഞദിവസം പുറത്തുവന്ന വിവരാവകാശരേഖകൾ വ്യക്തമാക്കുന്നത്. സിപിഎം-പിണറായിഅവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിയണമെന്നും പിടി തോമസ് കൂട്ടിച്ചേർത്തു. ഒരിക്കൽ നിയമസഭയിൽ പിണറായി വിജയനെതിരേ ചില സത്യങ്ങൾ വിളിച്ചുപറഞ്ഞിരുന്നു. അന്ന് പിടി തോമസേ പിണറായി വിജയനെ തനിക്ക് അറിയില്ല എന്നാണ് അന്ന് അദ്ദേഹം എനിക്ക് മറുപടി നൽകിയത്. പിടി തോമസിനെ ടിപി ചന്ദ്രശേഖരൻ ആക്കും എന്ന ധ്വനിയാണ് ഇതിലുള്ളത്, ശ്രദ്ധിക്കണം എന്നാണ് എന്നോട് പല സുഹൃത്തുക്കളും പറഞ്ഞത്. അന്ന് മുതൽ ഞാൻ കരുതലോടെയാണ് നടക്കുന്നത്. രാഷ്ട്രീയമായി എന്നെ ഇല്ലാതാക്കാനുള്ള ശ്രമമായാണ് പിണറായി വിജയൻ ബി ടീമായി ട്വന്റി ട്വന്റിയെ ഇറക്കിയിരിക്കുന്നത്. ട്വന്റി ട്വന്റിയുടെ സ്ഥാനാർഥികളെല്ലാം നിരപരാധികളാണ്. കളിയറിയാതെ ആട്ടം കാണുകയാണ് അവർ. എറണാകുളം ജില്ലയിലെ എല്ലാ സീറ്റുകളും യുഡിഎഫ് നേടും. അതിനായി മികച്ച സ്ഥാനാർഥികളെയാണ് യുഡിഎഫ് അണിനിരത്തിയിരിക്കുന്നതെന്നും പിടി തോമസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/39GdZFO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages