തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജുവിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന അഭ്യർഥനയുമായി മകൻ നിരഞ്ജൻ. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന മണിയൻ പിള്ള രാജു കോവിഡ് വിമുക്തനായി വീട്ടിൽ വിശ്രമത്തിലാണ്. ആരോഗ്യനില വീണ്ടെടുത്ത് സിനിമാത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. കോവിഡിനൊപ്പം ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയിലേറെ മണിയൻ പിള്ള രാജുവിന് ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. ഇതിനെ വളച്ചൊടിച്ച് നടന്റെ ആരോഗ്യനില മോശമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് നിരഞ്ജൻ പ്രതികരണവുമായി രംഗത്തെത്തിയത്. അച്ഛനെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ദയവായി അഭ്യർഥിക്കുന്നു. രണ്ടാഴ്ച മുൻപ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു- നിരഞ്ജൻ ഫെയ്സ്ബുക്കിൽകുറിച്ചു. Content Highlights:Niranjan Raju actor son of Maniyan Pilla Raju about fake news on his health condition
from mathrubhumi.latestnews.rssfeed https://ift.tt/2Qo6Ovd
via
IFTTT
No comments:
Post a Comment