പെരിന്തൽമണ്ണ: അട്ടപ്പാടിയിൽ സ്കൂൾ കെട്ടിടത്തിൽനിന്നു വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പോളിങ് ഉദ്യോഗസ്ഥ വിദ്യാലക്ഷ്മിക്കായി പ്രാർഥനയോടെ കുടുംബം. ചൊവ്വാഴ്ച പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാലക്ഷ്മിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. നട്ടെല്ലിലെ മൂന്ന് കശേരുക്കൾ തകർന്നനിലയിലായിരുന്നു. 10, 11, 12 കശേരുക്കളിൽ 12 ആണ് കൂടുതൽ പൊട്ടിയിരിക്കുന്നത്. ഇത് കഷണങ്ങളായി ഞരമ്പിലേക്ക് അമരുകയും ഞരമ്പിന് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്തു. കാലുകൾ തളർന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ ഭാഗങ്ങൾ ശരിയാക്കുകയും പൊട്ടിയ ഞരമ്പുകൾ തുന്നിച്ചേർക്കുകയുംചെയ്തു. പൂർണമായി ഭേദപ്പെടാൻ കാലതാമസമുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെ നാലോടെ അഗളി ജി.വി.എച്ച്.എസ്. സ്കൂളിലാണ് അപകടം. 150-എ ബൂത്തിലെ പോളിങ് ഓഫീസറായ വിദ്യാലക്ഷ്മി തിങ്കളാഴ്ച വൈകീട്ടാണ് സ്കൂളിലെത്തിയത്. സ്കൂൾ കെട്ടിടത്തിലായിരുന്നു താമസം. ശൗചാലയസമുച്ചയത്തിന്റെ രണ്ടാംനിലയിലെ കുളിമുറിയിൽ പോയിവരുകയായിരുന്നു. കുളിമുറിയിൽനിന്നിറങ്ങി അല്പം മാറിയാണ് ഗോവണി. ഗോവണിയിലേക്കെത്തുന്നതിനു മുൻപുള്ള ഭാഗത്ത് കൈവരിയില്ല. ഇരുട്ടായതിനാൽ ഗോവണിയാണെന്നുകരുതി കാൽവെക്കുകയും രണ്ടുകെട്ടിടങ്ങൾക്കിടയിലൂടെ ഇരുപതടിയോളം താഴേക്കു വീഴുകയുമായിരുന്നുവെന്നാണ് വിവരം. ചതുപ്പുപോലെയുള്ള ഭാഗത്തേക്കാണ് വീണത്. താഴെയുള്ള ശൗചാലയത്തിൽ തിരക്കായതിനാലാണ് മുകളിലേക്കു പോയത്.
from mathrubhumi.latestnews.rssfeed https://ift.tt/39RmbDn
via
IFTTT
No comments:
Post a Comment