സാങ്കേതിക തകരാർ: 737 MAX വിമാനങ്ങള്‍ പിന്‍വലിക്കാന്‍ ബോയിങ്ങിന്റെ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 9, 2021

സാങ്കേതിക തകരാർ: 737 MAX വിമാനങ്ങള്‍ പിന്‍വലിക്കാന്‍ ബോയിങ്ങിന്റെ നിര്‍ദേശം

ന്യൂയോർക്ക്: മാക്സ് വിമാനങ്ങൾക്ക് വൈദ്യുതത്തകരാർമൂലമുള്ള പ്രശ്നങ്ങളുണ്ടാകാനിടയുണ്ടെന്ന് നിർമാണക്കമ്പനിയായ ബോയിങ്ങിന്റെ മുന്നറിയിപ്പിനെ തുടർന്ന് പ്രമുഖ വിമാനക്കമ്പനികൾ 737 മാക്സ് വിമാനങ്ങൾ സർവീസിൽ നിന്ന് താത്ക്കാലികമായി പിൻവലിച്ചു. പതിനാറോളം കമ്പനികളാണ് മാക്സ് വിമാനങ്ങൾ പിൻവലിച്ചത്. അപകടങ്ങൾക്കിടയാക്കുമെന്നതിനാൽ അടിയന്തരമായി വിമാനങ്ങൾ സർവീസിൽ നിന്ന് പിൻവലിക്കാനാണ് ബോയിങ്ങിന്റെ നിർദേശം. ഏതെല്ലാം വിമാനക്കമ്പനികൾക്ക് നൽകിയ മാക്സ് വിമാനങ്ങൾക്കാണ് തകരാറെന്നോ എത്ര വിമാനങ്ങൾക്ക് തകരാറുണ്ടെന്നോ ബോയിങ് വ്യക്തമാക്കിയിട്ടില്ല. തകരാർസംബന്ധിച്ച് കമ്പനി വ്യാഴാഴ്ച രാത്രി വിവരം ധരിപ്പിച്ചതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ(എഫ്എഎ)വക്താവ് പറഞ്ഞു. ബോയിങ്ങുമായും വിമാനക്കമ്പനികളുമായും ബന്ധപ്പെട്ടു വരികയാണെന്നും വിമാനങ്ങൾ റദ്ദാക്കുന്നതിനെ കുറിച്ചും വിമാനങ്ങൾ വൈകുന്നതിനെ കുറിച്ചുമുള്ള വിവരങ്ങളറിയുന്നതിനായി യാത്രികർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും എഫ്എഎ കൂട്ടിച്ചേർത്തു.. തങ്ങളുടെ സർവീസിൽ നിന്ന് മാക്സ് വിമാനങ്ങളുടെ ഒരു ശ്രേണി പിൻവലിച്ചതായി സൗത്ത് വെസ്റ്റ് എയർലൈൻസ് അറിയിച്ചു. മാക്സ് വിമാനങ്ങൾക്കായി സൗത്ത് വെസ്റ്റ് എയർലൈൻസ് കഴിഞ്ഞമാസം ഭീമമായ ഓഡർ നൽകിയിരുന്നു. തങ്ങളുടെ പക്കലുള്ള മാക്സ് വിമാനങ്ങൾക്ക് നിലവിൽ പ്രശ്നങ്ങൾ അനുഭവപ്പെടുന്നില്ലെങ്കിലും കമ്പനി ഉയോഗിക്കുന്ന 58 മാക്സ് വിമാനങ്ങളിൽ 30 എണ്ണം ബോയിങ്ങിന്റെ നോട്ടീസ് പരിധിയിൽ ഉൾപ്പെടുന്നതിനാലാണ് പിൻവലിക്കുന്നതെന്ന് സൗത്ത് വെസ്റ്റ് എയർലൈൻസ് വ്യക്തമാക്കി. തങ്ങളുടെ സർവീസിലുള്ള പതിനാറ് 737 മാക്സ് വിമാനങ്ങൾ പിൻവലിച്ചതായി യുണൈറ്റഡ് എയർലൈൻസും 17 വിമാനങ്ങൾ താത്ക്കാലികമായി ഒഴിവാക്കിയതായി അമേരിക്കൻ എയർലൈൻസും അറിയിച്ചു. വിമാനങ്ങൾ താത്ക്കാലികമായി പിൻവലിക്കാനുള്ള നിർദേശം കമ്പനിയുടെ ഓഹരി വിലയിൽ കനത്തഇടിവുണ്ടാക്കിയിരിക്കുകയാണ്. 346 ജീവനുകൾ അപഹരിച്ച 2018 ലേയും 2019 ലേയും രണ്ട് അപകടങ്ങളെ തുടർന്ന് ബോയിങ് വിമാനങ്ങൾ സർവീസുകളിൽ നിന്ന് പിൻവലിച്ച് എഫ്എഎ ഉത്തരവിറക്കിയിരുന്നു. ബോയിങ്ങിന്റെ ബെസ്റ്റ് സെല്ലിങ് എയർക്രാഫ്റ്റായിരുന്നു അതു വരെ 737 മാക്സ് വിമാനങ്ങൾ. 2020 നവംബറിൽ എഫ്എഎ മാക്സ് വിമാനങ്ങൾക്കേർപ്പെത്തിയ നിയന്ത്രണം പിൻവലിച്ചു. പിന്നീട് കോവിഡ് മൂലം ആഗോളതലത്തിൽ വ്യോമഗതാഗതം നിർത്തി വെച്ചതോടെ നൽകിയ ഓഡറുകൾ വിമാനക്കമ്പനികൾ ഉപേക്ഷിച്ചതും ബോയിങ്ങിന് വൻ തിരിച്ചടിയായി. Content Highlights: Several Boeing 737 MAX Jets Grounded After Potential Electrical Issue


from mathrubhumi.latestnews.rssfeed https://ift.tt/3t7cM29
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages