മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 60 പോയന്റ് നേട്ടത്തിൽ 48604ലിലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 14540ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 705 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 706 ഓഹരികൾ നഷ്ടത്തിലുമാണ്. 81 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതും ഭീഷണി ഉയർത്തുന്നുണ്ട്. ഒഎൻജിസി, എൻടിപിസി, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, എസ്ബിഐ, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി, നെസ് ലെ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 1.6ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐടി സൂചിക 1.5 ശതമാനം നഷ്ടത്തിലാണ്. വിപ്രോ, ഹാത് വെ കേബിൾ, ബ്ലുബ്ലെൻഡ്സ് ഇന്ത്യ തുടങ്ങിയ കമ്പനികളാണ് നാലാംപാദ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/32i5VHa
via
IFTTT
No comments:
Post a Comment