അധികാരമൊഴിയുന്നത്‌ 5,000 കോടിയുടെ ട്രഷറി മിച്ചവുമായി-തോമസ്‌ ഐസക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 1, 2021

അധികാരമൊഴിയുന്നത്‌ 5,000 കോടിയുടെ ട്രഷറി മിച്ചവുമായി-തോമസ്‌ ഐസക്‌

കൊല്ലം : സർക്കാർ അധികാരമൊഴിയുന്നത്‌ അയ്യായിരം കോടിരൂപയുടെ ട്രഷറി മിച്ചവുമായാണെന്ന്‌ മന്ത്രി ടി.എം.തോമസ്‌ ഐസക്‌. കൊല്ലം പ്രസ്സ്‌ ക്ളബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.സർക്കാർ അധികാരത്തിൽവരുമ്പോൾ ഖജനാവ്‌ കാലിയായിരുന്നു. കോവിഡ്‌ പ്രതിസന്ധി രൂക്ഷമായിരുന്നിട്ടും കൊടുക്കാനുള്ള പണമെല്ലാം കൊടുത്തു. ഈവർഷം സർക്കാരിന് കടമെടുക്കാവുന്ന തുകയിൽ രണ്ടായിരം കോടി രൂപയിലധികം ബാക്കിയാണ്. ഇതുൾപ്പെടെയാണ്‌ അയ്യായിരം കോടി മിച്ചം. സാമ്പത്തികവർഷത്തിന്റെ അവസാന മൂന്ന്‌ ദിവസങ്ങളിൽ അയ്യായിരം കോടി രൂപയാണ്‌ ട്രഷറികളിൽനിന്ന്‌ വിതരണം ചെയ്തത്‌. അവസാന പത്തുദിവസങ്ങളിൽ 375171 ബില്ലുകളിലായി 23,202 കോടി രൂപ ട്രഷറികൾ വഴി മാറിനൽകി. ട്രഷറിയിൽ, വിവിധ വകുപ്പുകൾ ഇട്ടിരുന്ന ചെലവാകാത്ത തുക തിരിച്ചെടുത്തത്‌ പണമില്ലാത്തതുകൊണ്ടല്ല. വിവിധ കാരണങ്ങളാൽ വകുപ്പുകൾക്ക്‌ മാർച്ച്‌ 31-നകം ചെലവഴിക്കാൻ കഴിയാത്തതും ട്രഷറി അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്നതുമായ ഏഴായിരംകോടി രൂപ തിരിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ ഈ തുക അതത്‌ വകുപ്പുകളുടെ അക്കൗണ്ടിലേക്ക്‌ തിരിച്ചുനൽകും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പദ്ധതിവിഹിതത്തിൽ 90 ശതമാനം തുകവരെ ചെലവഴിച്ചിട്ടുണ്ട്‌. 466 തദ്ദേശസ്ഥാപനങ്ങൾ 90-നും നൂറുശതമാനത്തിനും ഇടയിൽ പണം ചെലവഴിച്ചു. മാർച്ച്‌ 31-ന്‌ സമർപ്പിച്ച ബില്ലുകൾ ഏപ്രിൽ ആറിനുശേഷമേ പരിഗണിക്കുകയുള്ളൂ. അതുകൂടിയായാൽ 95 ശതമാനം പദ്ധതിവിഹിതം ചെലവഴിച്ചതായി കണക്കാക്കാം. അഞ്ചുവർഷംകൊണ്ട്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ 54,710 കോടിരൂപ പദ്ധതിവിഹിതമായി നൽകിയിട്ടുണ്ട്‌. യു.ഡി.എഫ്‌.ഭരണകാലത്ത്‌ ഇത്‌ 29,700 കോടി മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.പെൻഷൻ തുക ബാങ്ക്‌ അക്കൗണ്ടുകളിലൂടെയും സഹകരണസംഘങ്ങളിലൂടെയും നൽകിക്കഴിഞ്ഞു. ട്രഷറിയിലെ സോഫ്‌റ്റ്‌വേർ തകരാർ ഇടപാടുകൾക്ക്‌ തടസ്സമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക്‌ അവധിമൂലം ശമ്പളവിതരണത്തിെല കാലതാമസം ഒഴിവാക്കാൻ ബാങ്കുകളിൽനിന്ന്‌ പണം പിൻവലിച്ച്‌ ട്രഷറികളിൽ സൂക്ഷിക്കാൻ അനുവാദം നൽകിയിട്ടുണ്ട്‌. ഈസ്റ്ററിന്‌ ട്രഷറികൾക്ക്‌ നിയന്ത്രിത അവധിയാകും. ജീവനക്കാരിൽനിന്ന്‌ പിടിച്ച ശമ്പളം മേയ്‌ മുതൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/31EPtR5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages